ജിസാനിൽ മൽസ്യബന്ധനത്തിനിടെ ഗൂഡല്ലൂർ സ്വദേശി കടലിൽ വെച്ച് മരിച്ചു
text_fieldsജിസാൻ: മൽസ്യബന്ധത്തിനായി സഹപ്രവർത്തകരോടൊപ്പം കടലിൽ പോയ ഗൂഡല്ലൂർ സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചു. പുതുപ്പേട്ട സുനാമി നഗർ സ്വദേശി മഹാദേവൻ (55) ആണ് മരിച്ചത്. മൂന്ന് വർഷത്തോളമായി ജിസാനിൽ ഈസ മുഹമ്മദ് ഈസ സമക്കി എന്ന സ്ഥാപനത്തിൽ മൽസ്യബന്ധന തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു.
രണ്ട് മാസം മുമ്പാണ് അവസാനമായി നാട്ടിൽ പോയി തിരിച്ചെത്തിയത്. ഭാര്യ: ഇന്ദിര, മക്കൾ: മഹാദേവി, മധുമിത. മൃതദേഹം ജിസാൻ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുടെ പൂർത്തീകരണത്തിന് ജിസാൻ ഐ.സി.എഫ് പ്രവർത്തകരായ താഹ കിണാശ്ശേരി, സിറാജ് കുറ്റ്യാടി, മുഹമ്മദ് സ്വാലിഹ് കാസർകോട്, ഹാരിസ് പട്ട്ള, ലത്തീഫ് കൊണ്ടോട്ടി എന്നിവരും സഹായത്തിനായി മഹാദേവന്റെ സഹപ്രവർത്തകൻ ജനഗ ബൂപതിയും രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

