Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകെ​ജ്‌​രി​വാ​ളി​ന്റെ...

കെ​ജ്‌​രി​വാ​ളി​ന്റെ അ​റ​സ്​​റ്റി​ൽ പ്ര​വാ​സ ലോ​ക​ത്തും പ്ര​തി​ഷേ​ധം

text_fields
bookmark_border
aravind kejriwal
cancel
camera_alt

കെജ്രിവാൾ

റി​യാ​ദ്​: ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി കെ​ജ്‌​രി​വാ​ളി​ന്റെ അ​റ​സ്​​റ്റി​ൽ ആം ​ആ​ദ്മി വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ സൗ​ദി ഘ​ട​കം (ആ​വാ​സ്) പ്ര​തി​ഷേ​ധം രേ​ഖ​പ്പെ​ടു​ത്തി. ഓ​ൺ​ലൈ​നി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ സൗ​ദി​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ലു​ള്ള പ്ര​വ​ർ​ത്ത​ക​ർ പ​ങ്കെ​ടു​ത്തു. നാ​ഷ​ന​ൽ ക​ൺ​വീ​ന​ർ ഡോ. ​ജ​ഹാം​ഗീ​ർ അ​ഹ്മ​ദ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ​ജ്‌​രി​വാ​ളി​നെ​തി​രെ​യു​ള്ള ന​ട​പ​ടി ജ​നാ​ധി​പ​ത്യ വി​രു​ദ്ധ​വും, ഇ.​ഡി, സി.​ബി.​ഐ മു​ത​ലാ​യ ഏ​ജ​ൻ​സി​ക​ളു​ടെ ദു​രു​പ​യോ​ഗ​വും ആ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി. നാ​ഷ​ന​ൽ സെ​ക്ര​ട്ട​റി അ​സ്‌​ലം ആ​ല​ങ്ങാ​ട​ൻ കേ​സി​ന്​ ആ​സ്പ​ദ​മാ​യ എ​ക്സൈ​സ് പോ​ളി​സി​യും പ്രി​വ​ൻ​ഷ​ൻ ഓ​ഫ് മ​ണി ​ലെ​ൻ​ഡ​റി​ങ് ആ​ക്ട് കേ​ന്ദ്ര സ​ർ​ക്കാ​ർ എ​ങ്ങ​നെ പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ​ക്കെ​തി​രെ ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്നും വി​ശ​ദീ​ക​രി​ച്ചു.

കോ​ൺ​ഗ്ര​സി​​ന്റെ ബാ​ങ്ക് അ​ക്കൗ​ണ്ട് മ​ര​വി​പ്പി​ച്ച​തി​നെ അ​പ​ല​പി​ക്കു​ക​യും ചെ​യ്തു. ആ​ദ്യ പ്ര​തി​യും പി​ന്നീ​ട് 30 കോ​ടി​യു​ടെ ഇ​ല​ക്ട​റ​ൽ ബോ​ണ്ട് ബി.​ജെ.​പി​ക്ക് സം​ഭാ​വ​ന ചെ​യ്ത​പ്പോ​ൾ മാ​പ്പു​സാ​ക്ഷി​യു​മാ​യ ശ​ര​ത്ച​ന്ദ്ര റെ​ഡ്ഡി​യു​ടെ മൊ​ഴി​യാ​ണ് കെ​ജ്‌​രി​വാ​ളി​ന്റെ അ​റ​സ്​​റ്റി​ന് ആ​ധാ​രം എ​ന്നു​ള്ള​ത് രാ​ജ്യം നേ​രി​ടു​ന്ന ഭീ​ക​ര​ത​യെ​യാ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് മീ​ഡി​യ ക​ൺ​വീ​ന​ർ അ​രു​ൺ റാം ​ചൂ​ണ്ടി​ക്കാ​ട്ടി.

റി​യാ​ദ് ക​ൺ​വീ​ന​ർ അ​സീ​സ് ക​ട​ലു​ണ്ടി, ജി​ദ്ദ ക​ൺ​വീ​ന​ർ അ​ബ്​​ദു​ൽ നാ​സ​ർ, ദ​മ്മാം സെ​ക്ര​ട്ട​റി ന​ബീ​ൽ പ​റ​മ്പി​ൽ, എ​ക്സി.​അം​ഗ​ങ്ങ​ളാ​യ ശി​ഹാ​ബ് അ​രീ​ക്കാ​ട്, അ​ബ്​​ദു​ല്ല കു​ട്ടി ബാ​ഖ​വി, ഷൗ​ക്ക​ത്ത് വെ​ള്ളി​ല, ടി.​പി. ഹാ​രി​സ്, ഷ​ഫീ​ഖ് ഹ​രി​പ്പാ​ട് എ​ന്നി​വ​ർ കെ​ജ്‌​രി​വാ​ളി​നും ഇ​ൻ​ഡ്യ മു​ന്ന​ണി​ക്കും ഈ ​പ്ര​തി​സ​ന്ധി ഘ​ട്ടം ത​ര​ണം​ചെ​യ്യാ​ൻ എ​ല്ലാ പി​ന്തു​ണ​യും ഐ​ക്യ​ദാ​ർ​ഢ്യ​വും പ്ര​ഖ്യാ​പി​ക്കു​ക​യും വ​രു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ജ​ന​ങ്ങ​ൾ ഇ​തി​നു​ള്ള മ​റു​പ​ടി ന​ൽ​കു​മെ​ന്ന് പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു. വ​രും നാ​ളു​ക​ളി​ൽ ഇ​ൻ​ഡ്യ മു​ന്ന​ണി​യു​മാ​യി ചേ​ർ​ന്ന് പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kejriwalRiyadhprotest against arrest
News Summary - Diaspora protest against Kejriwal's arrest
Next Story