ഡയാലിസിസ് മെഷീൻ പദ്ധതി ഫണ്ട് കൈമാറി
text_fieldsയാംബു മലയാളി അസോസിയേഷൻ ഡയാലിസിസ് മെഷീൻ ഫണ്ട് ഹാരിസ് ഉള്ള്യേരിക്ക് സലിം വേങ്ങര കൈമാറുന്നു
യാംബു: കേരളത്തിൽ ജനസേവനരംഗത്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് സൗജന്യമായി ഡയാലിസിസ് മെഷീൻ നൽകുന്ന യാംബു മലയാളി അസോസിയേഷൻ (വൈ.എം.എ) പദ്ധതിയുടെ ഭാഗമായി നാലാമത്തെ ഡയാലിസിസ് മെഷീൻ ഫണ്ട് കൈമാറി. കോഴിക്കോട് ജില്ലയിലെ ഉള്ള്യേരി തണൽ ഡയാലിസിസ് സെൻററിനുവേണ്ടി ഹാരിസ് ഉള്ള്യേരി വൈ.എം.എ പ്രസിഡൻറ് സലിം വേങ്ങരയിൽനിന്ന് ഫണ്ട് ഏറ്റുവാങ്ങി. അബൂബക്കർ മേഴത്തൂർ, നാസർ നടുവിൽ, എ.പി. സാക്കിർ, ഹാരിസ് ഉള്ള്യേരി എന്നിവർ സംസാരിച്ചു. വൈ.എം.എ ജനറൽ സെക്രട്ടറി അബ്ദുൽ കരീം പുഴക്കാട്ടിരി സ്വാഗതവും നന്മ കൺവീനർ അജോ ജോർജ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

