ഡയാലിസിസ് സെന്റർ ഫണ്ട് കൈമാറ്റവും കെ.എം.സി.സി പ്രവർത്തകസംഗമവും നടത്തി
text_fieldsറിയാദ് കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി ഡയാലിസിസ് സെന്റർ ഫണ്ട് കൈമാറ്റ
ചടങ്ങിൽനിന്ന്
റിയാദ്/കൊണ്ടോട്ടി: റിയാദ് കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം കമ്മിറ്റി, സാമൂഹിക ജീവകാരുണ്യത്തിന് ഉദാത്തമാതൃകയായി മാറിയ ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്ററിന് വേണ്ടി സമാഹരിച്ച ഫണ്ട് കൈമാറ്റ ചടങ്ങ്, അഫ്രാദ് ഇന്റർനാഷനൽ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്നു. മണ്ഡലം പ്രസിഡന്റ് അബ്ദുറസാഖ് ഓമാനൂർ അധ്യക്ഷതവഹിച്ചു. ടി.വി. ഇബ്രാഹിം എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ഫണ്ട് കൈമാറ്റ ചടങ്ങ് സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി അംഗം കോയാമുഹാജി സെന്റർ ചെയർമാൻ പി.എ. ജബ്ബാർ ഹാജിക്ക് നൽകി നിർവഹിച്ചു.
മുസ്ലിം ലീഗ് കൊണ്ടോട്ടി മണ്ഡലം ജനറൽ സെക്രട്ടറി പി.കെ.സി. അബ്ദുറഹ്മാൻ, ഡയറക്ടർ രായീൻ കുട്ടി നീറാട്, ഡയറക്ടർ സി.ടി. മുഹമ്മദ്, എം.എസ്.എഫ് മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് കെ.എം. ഇസ്മാഈൽ, കെ.എം.സി.സി മണ്ഡലം ചെയർമാൻ ബഷീർ സിയാംങ്കണ്ടം തുടങ്ങിയവർ സന്നിഹിതരായിരുന്നു. ജാഫർ ഹുദവി ഖിറാഅത്ത് നിർവഹിച്ചു.
ശേഷം നടന്ന പ്രവർത്തകസംഗമം, സാമൂഹിക പ്രതിബദ്ധതയും ആത്മബന്ധങ്ങളും അടയാളപ്പെടുത്തിയ, ഒരേ വേദിയിൽ പഴയതും പുതിയതുമായ റിയാദ് കെ.എം.സി.സി പ്രവർത്തകരെ ഒത്തുചേർത്തുള്ള സ്നേഹസഹൃദയ വേദിയായി മാറി. സൈദ് പെരിങ്ങാവ്, അബ്ദുൽ അസീസ് ചങ്കരത്, മൊയ്തു വാഴക്കാട്, കെ.സി. ഗഫൂർ, അസ്ലം പള്ളത്തിൽ, റിയാസ് സിയാംങ്കണ്ടം, ബഷീർ മപ്രം, വഹാബ് പുളിക്കൽ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു. കെ.എം.സി.സി മണ്ഡലം ജനറൽ സെക്രട്ടറി ഷറഫു പുളിക്കൽ സ്വാഗതവും വൈസ് പ്രസിഡന്റ് ഫസൽ കുമ്മാളി
നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

