ശിഫ മലയാളി സമാജം രോഗനിർണയ, രക്തപരിശോധന ക്യാമ്പ്
text_fieldsശിഫ മലയാളി സമാജം സംഘടിപ്പിച്ച രോഗനിർണയ, രക്തപരിശോധന ക്യാമ്പ് അലി അൽസഹറാനി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ശിഫ മലയാളി സമാജം നൂറാന മെഡിക്കൽ സെൻററുമായി സഹകരിച്ച് റിയാദ് ശിഫയിലെ ഏറ്റവും കൂടുതൽ വരുന്ന സാധാരണക്കാരായ തൊഴിലാളികൾക്കായി രോഗനിർണയ, രക്തപരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. വിവിധ ലാബ് പരിശോധനകളും വ്യത്യസ്തരായ ഡോക്ടർമാരുടെ പരിശോധനകളും ആണ് ലഭ്യമാക്കിയത്. ആദ്യ ആഴ്ചയിൽ 130 അംഗങ്ങളാണ് പരിശോധനയിൽ പങ്കെടുത്തത്. തുടർചികിത്സ ആവശ്യമായവർക്ക് ചികിത്സ ആനുകൂല്യങ്ങളും ക്യാമ്പിൽ പങ്കെടുത്തവർക്ക് ലഭ്യമാണ്.
ഉദ്ഘാടന ചടങ്ങിൽ ഫിറോസ് പോത്തൻകോട് അധ്യക്ഷത വഹിച്ചു. അലി അൽസഹറാനി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഡോ. സൈദ് ഹുസൈൻ, ഡോ. എൻ.ആർ. സഫീർ, ഡോ. ബ്ലെസ്സി, ഡോ. ദീപ്തി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. സെക്രട്ടറി പ്രകാശ് ബാബു വടകര സ്വാഗതം പറഞ്ഞു. രക്ഷാധികാരികളായ മോഹനൻ കരുവാറ്റ, അശോകൻ ചാത്തന്നൂർ, മധു വർക്കല, സാബു പത്തടി, ഹനീഫ കൂട്ടായി, വർഗീസ് ആളൂക്കാരൻ, ബിജു മടത്തറ, ബാബു കണ്ണോത്ത്, രജീഷ് ആറളം, അനിൽ കണ്ണൂർ, വിജയൻ ഓച്ചിറ, സന്തോഷ് തിരുവല്ല, റഹീം പറക്കോട്, ബിജു അടൂർ, ഫൈസൽ ബാബു, നൗഫൽ, റിയാസ്, ശ്രുതി, കിരൺ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

