പ്രമേഹ സമ്മേളനം ശ്രദ്ധേയമായി
text_fieldsമനാമ: ബഹ്റൈനിൽ നടന്ന ദ്വദിന പ്രമേഹ രോഗ സമ്മേളനം വേറിട്ടതായി. ലോകമെങ്ങും മനുഷ്യർ ദിനംപ്രതി പ്രമേഹത്തിന് അ ടിപ്പെടുന്ന സാഹചര്യത്തിൽ സ്വീകരിക്കേണ്ട പ്രതിേരാധ നടപടികളെക്കുറിച്ച് സമ്മേളനം ഗൗരവമായി ചർച്ച നടത്തി. പാര മ്പര്യം, ജീവിതശൈലികൾ എന്നിവ കൊണ്ടാണ് പ്രമേഹം വരുന്നത്. എന്നാൽ ജീവിത ശൈലിയുടെ പേരിൽ ഇന്ന് നിരന്തരം രോഗബാധിതർ വർധിക്കുന്നു. ഇൗ സാഹചര്യത്തിൽ ശക്തമായ ബോധവത്ക്കരണം ആവശ്യമാണെന്നും കൊഴുപ്പും അതിമധുരവും കലർന്ന ഭക്ഷണം ഒഴിവാക്കുകയും നിത്യവ്യായാമം ചെയ്യാനും സമ്മേളനം ആഹ്വാനം ചെയ്തു. ആരോഗ്യ കാര്യ സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ ലഫ്. ജനറല്‍ ഡോ. ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല ആല്‍ ഖലീഫയുടെ രക്ഷാധികാരത്തില്‍ നടന്ന സമ്മേളനത്തില്‍ ഭക്ഷണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് ചര്‍ച്ച നടന്നു.
രാജ്യത്ത് ഇത്തരം സമ്മേളനങ്ങള്‍ സംഘടിപ്പിക്കുന്നത് ആരോഗ്യ മേഖലക്ക് കരുത്ത് പകരുമെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു. ആരോഗ്യബോധവത്ക്കരണ രംഗത്തും പ്രമേഹത്തെ പ്രതിരോധിക്കാനുള്ള പ്രവർത്തനങ്ങളിലും ബഹ്റൈൻ മുമ്പന്തിയിലാണെന്നും ഡോ. ശൈഖ് മുഹമ്മദ് വിശദീകരിച്ചിരുന്നു. ബഹ്റൈനടക്കമുള്ള ജി.സി.സി രാഷ്ട്രങ്ങളിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്നായി 500 ലധികം പേരാണ് സമ്മേളനത്തില്‍ സംബന്ധിച്ചത്. പ്രമേഹ രോഗവുമായി ബന്ധപ്പെട്ട് പ്രഥമ സമ്മേളനമാണ് ബഹ്റൈനില്‍ നടന്നത്.