ധർമടം കെ.എം.സി.സി മദ്റസ ഫെസ്റ്റ്: ദാറുൽ ഫുർഖാൻ മദ്റസ ജേതാക്കൾ
text_fieldsകെ.എം.സി.സി ധർമടം മണ്ഡലം മദ്റസ ഫെസ്റ്റ് വിജയികളായ ദാറുൽ ഫുർഖാൻ അസീസിയ മദ്റസ ടീം ട്രോഫിയുമായി
റിയാദ്: കെ.എം.സി.സി ‘ഇഗ്നൈറ്റ് സീസൺ ഫോർ’ കാമ്പയിന്റെ ഭാഗമായി റിയാദിലെ മുസ്ലിം സംഘടനകളുടെ മദ്രസകളെ ഉൾപ്പെടുത്തി ധർമടം കമ്മിറ്റി സംഘടിപ്പിച്ച മദ്റസ ഫെസ്റ്റ് അൽ മദീന ഓഡിറ്റോറിയത്തിൽ നടന്നു. ദാറുൽ ഫുർഖാൻ അസീസിയ മദ്രസ ഓവർ ഓൾ ചാമ്പ്യൻഷിപ് ട്രോഫി ജേതാക്കളായി.
വാദി തൈബ മദ്റസ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഉച്ചക്ക് രണ്ടിന് ശേഷം രജിസ്ട്രേഷനോടെ തുടങ്ങിയ പരിപാടിയിയിൽ ഖുർആൻ പാരായണം, ഇസ്ലാമിക ഗാനം, ഹിഫ്ദ്, ഇസ്ലാമിക പ്രസംഗം, ദഫ് മുട്ട് എന്നീ പരിപാടികൾ അരങ്ങേറി.
രാത്രി നടന്ന സാംസ്കാരിക പരിപാടി മണ്ഡലം പ്രസിഡൻറ് നൗഷാദ് അഞ്ചരക്കണ്ടി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി നാഷനൽ കമ്മിറ്റി വൈസ് പ്രസിഡൻറ് വി.കെ. മുഹമ്മദ് പരിപാടി ഉദ്ഘടനം ചെയ്തു. സെൻട്രൽ കമ്മിറ്റി ചെയർമാൻ യു.പി. മുഹമ്മദ്, വൈസ് പ്രസിഡൻറ് കെ.പി. മജീദ്, ജില്ലാ ചെയർമാൻ റസാഖ് വളക്കൈ, ജില്ല പ്രസിഡൻറ് അൻവർ വാരം, സെക്രട്ടറി പി.ടി.പി. മുക്താർ, വിവിധ മദ്രസകളെ പ്രതിനിധീകരിച്ച് അസീസ് മാസ്റ്റർ, വലീദ്, സലീം ചാലിയം, നൗഷാദ് ഹുദവി എന്നിവർ സംസാരിച്ചു.
സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡൻറ് മജീദ് പെരുമ്പ, ജില്ലാ വൈസ് പ്രസിഡൻറ് ലിയാഖത് നീർവേലി, നസീർ പുന്നാട്, അഷ്റഫ് പയ്യന്നൂർ എന്നിവർ പങ്കെടുത്തു. റമദാനിൽ നടന്ന ഖുർആൻ ക്വിസ് മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങൾ ജില്ലാ വൈസ് പ്രസിഡൻറ് സൈഫു വളക്കൈ, ട്രഷറര് യാക്കൂബ് തില്ലങ്കേരി എന്നിവർ കൈമാറി. ഫർഹാൻ ഇസ്ലാഹി, മുഹമ്മദ് റാഷിഖ്, മുബഷിർ ഹുദവി, അഷ്റഫ് ഫൈസി എന്നിവർ മത്സരങ്ങളുടെ വിധി നിർണയം നിർവഹിച്ചു.
മികച്ച പ്രകടനം കാഴ്ചവെച്ച മദ്റസകൾക്കുള്ള ഓവർ ഓൾ ട്രോഫി മണ്ഡലം ഭാരവാഹികൾ കൈമാറി. വിജയികൾക്കുള്ള സമ്മാനം റഫീഖ് കല്ലായി, നൗഫൽ കൊയ്യോട്, കബീർ അഞ്ചരക്കണ്ടി, ബഷീർ പിണറായി എന്നിവർ നൽകി. ഹാഷിം കണയന്നൂർ, സഫീർ മുഴപ്പിലങ്ങാട്, സഈദ് കല്ലായി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സാബിത് വേങ്ങാട് സ്വാഗതവും നിഷാദ് പോതുവാചേരി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

