‘ദളം’ ഓണാഘോഷം സംഘടിപ്പിച്ചു
text_fieldsദളം ഓണാഘോഷ പരിപാടിയിൽ പങ്കെടുത്തവർ
ദമ്മാം: ദമ്മാം ആർട്ട് ലവേഴ്സ് അസോസിയേഷൻ ഓഫ് മലയാളീസ് (ദളം) ഓണം വിപുലമായി ആഘോഷിച്ചു. ദമ്മാം സദാരാ റിസോർട്ടിൽ സാംസ്കാരിക സമ്മേളനത്തോടുകൂടി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ചു. ചെയർമാൻ ജോർജ് ഈപ്പൻ ഉദ്ഘാടനം ചെയ്തു. സെൽവരാജ്, ബിജു കാവുംപുറം, ജോൺ തോമസ്, മോൻസി എരുമേലി, രാജു ജോർജ് എന്നിവർ സംസാരിച്ചു. കുട്ടികൾ ഉൾപ്പെടെ ദളം കുടുംബാംഗങ്ങളുടെ ഗാനങ്ങൾ, നൃത്തം, തിരുവാതിര, നാടൻപാട്ടുകൾ തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. ലയ ജോർജ്, ഷീജ ബിജു, അനുഷ സെൽവരാജ് തുടങ്ങിയ വനിത പ്രതിനിധികൾ കലാപരിപാടികൾക്ക് നേതൃത്വം നൽകി. ഓണസദ്യക്കു ശേഷം വിവിധ നാടൻ കായിക പരിപാടികളും നടന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

