Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദാ​ക്ക​ർ റാ​ലി​:...

ദാ​ക്ക​ർ റാ​ലി​: ചാ​മ്പ്യ​ൻ പട്ടമണിഞ്ഞ്​ കാ​ർ​ലോ​സ്​ സൈ​ൻ​സ്​

text_fields
bookmark_border
ദാ​ക്ക​ർ റാ​ലി​: ചാ​മ്പ്യ​ൻ പട്ടമണിഞ്ഞ്​ കാ​ർ​ലോ​സ്​ സൈ​ൻ​സ്​
cancel
camera_alt???????? ?????????? ?????????????? ????????? ???????? ???????????? ?????????? (????????) ???????? ?????????????????? ???????????? ????????????????? ?????????????????????

റി​യാ​ദ്​: ജി​ദ്ദ​യി​ല്‍നി​ന്ന്​ മ​രു​ഭൂ​മി​യി​ലെ ദു​ർ​ഘ​ട പാ​ത​ക​ളി​ലൂ​ടെ 7,000 കി​ലോ​മീ​റ്റ​ര്‍ താ​ണ്ടി​യ െ​ത്തി​യ ദാ​ക്ക​ർ റാ​ലി റി​യാ​ദി​ൽ സ​മാ​പി​ച്ചു. സ്പാ​നി​ഷ് കാ​റോ​ട്ട​ക്കാ​ര​ൻ കാ​ർ​ലോ​സ് സൈ​ൻ​സ് ഒ​ന്നാ​ മ​താ​യി ഫി​നി​ഷ്​ ചെ​യ്​​തു. ഇ​ത്​ മൂ​ന്നാം ത​വ​ണ​യാ​ണ് ദാ​ക്ക​ർ റാ​ലി​യി​ൽ കാ​ർ​ലോ​സി​​െൻറ ജ​യം. റാ​ലി​യു​ ടെ 12ാമ​ത്തെ​യും അ​വ​സാ​ന​ത്തെ​യും ഘ​ട്ട​മാ​യ വെ​ള്ളി​യാ​ഴ്​​ച​യി​ലെ മ​ത്സ​ര​ത്തി​ൽ ആ​റ്​ മി​നി​റ്റ്​​ 21 സെ ​ക്ക​ൻ​ഡി​​െൻറ വ്യ​ത്യാ​സ​ത്തി​ൽ 57കാ​ര​ൻ നി​ല​വി​ലെ ചാ​മ്പ്യ​ൻ ഖ​ത്ത​റി​​െൻറ നാ​സ​ർ അ​ൽ അ​ത്തി​യ​യെ മ​റി​ക ​ട​ന്ന്​ ഫി​നി​ഷ്​ ചെ​യ്​​തു. ചൊ​വ്വാ​ഴ്​​ച തൊ​ട്ടു​മു​മ്പ​​ത്തെ ഘ​ട്ട​ത്തി​ൽ നാ​സ​ർ അ​ൽ അ​ത്തി​യ 24 സെ​ക്ക​ൻ​ഡ്​ കാ​ർ​ലോ​സി​നെ പി​റ​കി​ലാ​ക്കി മു​ന്നേ​റി​യി​രു​ന്നു.

റി​യാ​ദി​ന്​ സ​മീ​പം നി​ർ​മി​ക്കു​ന്ന ഖി​ദ്ദി​യ വി​നോ​ദ ന​ഗ​ര​ത്തി​ലാ​യി​രു​ന്നു ഫി​നി​ഷി​ങ്​ പോ​യ​ൻ​റ്. ത​നി​ക്ക് വ​ള​രെ സ​ന്തോ​ഷം തോ​ന്നു​ന്നു​വെ​ന്നും ഇൗ ​വി​ജ​യം ക​ടു​ത്ത വെ​ല്ലു​വി​ളി​ക​ളെ നേ​രി​ട്ട്​ കി​ട്ടി​യ​താ​ണെ​ന്നും വി​ജ​യ​ത്തി​നു​ശേ​ഷം കാ​ർ​ലോ​സ്​ പ്ര​തി​ക​രി​ച്ചു. ക​ടു​ത്ത പ​രി​ശ്ര​മം​ത​ന്നെ വേ​ണ്ടി​വ​ന്നു. ന​ല്ല പ​രി​ശീ​ല​ന​വും നേ​ടി​യി​രു​ന്നു. തു​ട​ക്കം മു​ത​ലേ ​ആ​വേ​ശം ജ​നി​പ്പി​ച്ച റാ​ലി​യാ​യി​രു​ന്നു ഇ​ത്. മു​തി​ർ​ന്ന കാ​റോ​ട്ട താ​ര​മാ​യ കാ​ർ​ലോ​സ്​ പ്ര​മു​ഖ ഫോ​ർ​മു​ല വ​ൺ താ​രം കാ​ർ​ലോ​സ്​ സൈ​ൻ​സ്​ ജൂ​നി​യ​റി​​െൻറ പി​താ​വാ​ണ്.

മൂ​ന്നാം ത​വ​ണ സൗ​ദി​യി​ൽ എ​ക്​​സ്​ റൈ​ഡ്​ മി​നി ഒാ​ടി​ച്ചാ​ണ്​ വി​ജ​യ​ത്തി​ലേ​ക്ക്​ കു​തി​ച്ച​ത്. 2010ൽ ​വോ​ക്​​സ്​​വാ​ഗ​ണും 2018ൽ ​പീ​ജി​യോ​ട്ടു​മാ​യി​രു​ന്നു താ​ര​ത്തി​​െൻറ വി​ജ​യ വാ​ഹ​ന​ങ്ങ​ൾ. നി​ല​വി​ലെ ചാ​മ്പ്യ​ൻ നാ​സ​ർ അ​ൽ അ​ത്തി​യ ആ​റ്​ മി​നി​റ്റ്​​ 24 സെ​ക്ക​ൻ​ഡി​ൽ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക്​ പി​ന്ത​ള്ള​പ്പെ​ട്ട​പ്പോ​ൾ ഒ​മ്പ​ത്​ മി​നി​റ്റ്​​ 58 സെ​ക്ക​ൻ​ഡ്​ അ​ക​ലെ മാ​ത്രം എ​ത്തി​ച്ചേ​ർ​ന്ന ഫ്ര​ഞ്ച്​ താ​രം സ്​​റ്റീ​ഫ​ൻ പീ​റ്റ​ർ​ഹാ​ൻ​സ​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​യി. മോ​േ​ട്ടാ​ർ ബൈ​ക്ക്​ വി​ഭാ​ഗ​ത്തി​ൽ ഹോ​ണ്ട മോ​േ​ട്ടാ​ഴ്​​സി​​െൻറ അ​മേ​രി​ക്ക​ൻ റൈ​ഡ​ർ റി​ക്കി ബാ​ർ​ബ​ക്​ വി​ജ​യി​ച്ചു.

മ​ധ്യ​പൂ​ർ​വേ​ഷ്യ​യി​ൽ ആ​ദ്യ​മാ​യെ​ത്തി​യ ദാ​ക്ക​ർ റാ​ലി ഇൗ ​മാ​സം അ​ഞ്ചി​നാ​ണ്​ ജി​ദ്ദ​യി​ൽ​നി​ന്ന്​ ആ​രം​ഭി​ച്ച​ത്. മ​രു​ഭൂ​മി​യി​ലൂ​ടെ​യും മ​ല​ഞ്ച​രി​വു​ക​ളി​ലൂ​ടെ​യും 7,000 കി​ലോ​മീ​റ്റ​ര്‍ ദൂ​ര​ത്തി​ൽ പ്ര​ത്യേ​കം ഒ​രു​ക്കി​യ ട്രാ​ക്കി​ലൂ​ടെ​യാ​യി​രു​ന്നു മ​ത്സ​രം. 12 ഘ​ട്ട​ങ്ങ​ളാ​യാ​ണ്​ മ​ത്സ​രം ന​ട​ന്ന​ത്. ഇ​തി​ൽ ഏ​ഴാം ഘ​ട്ട​ത്തി​ൽ ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്​​ച റി​യാ​ദി​ന്​ സ​മീ​പം വാ​ദി ദ​വാ​സി​റി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പോ​ർ​ചു​ഗീ​സ്​ ബൈ​ക്ക്​ റൈ​ഡ​ർ​ മ​രി​ച്ചി​രു​ന്നു.

അ​തി​​െൻറ ദുഃ​ഖം ഘ​നീ​ഭ​വി​ച്ചു​നി​ന്ന അ​ന്ത​രീ​ക്ഷ​ത്തി​ലാ​ണ്​ റാ​ലി വെ​ള്ളി​യാ​ഴ്​​ച റി​യാ​ദി​ൽ സ​മാ​പി​ച്ച​ത്. ബൈ​ക്കി​ന്​ പു​റ​മെ ട്ര​ക്ക്, കാ​ര്‍, ജീ​പ്പ് എ​ന്നീ ഇ​ന​ങ്ങ​ളി​ലും ഒ​രേ ട്രാ​ക്കി​ൽ ത​ന്നെ​യാ​യി​രു​ന്നു​ മ​ത്സ​രം ന​ട​ന്ന​ത്. മ​രു​ഭൂ​മി​യി​ലെ 7,000 കി​ലോ​മീ​റ്റ​റും ദു​ര്‍ഘ​ട​മാ​യ ട്രാ​ക്കാ​യി​രു​ന്നു. അ​തു​കൊ​ണ്ട്​ ത​ന്നെ ദാ​ക്ക​ര്‍ റാ​ലി​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വെ​ല്ലു​വി​ളി നി​റ​ഞ്ഞ മ​ത്സ​ര​ത്തെ​യാ​ണ്​ വാ​ഹ​ന​യോ​ട്ട താ​ര​ങ്ങ​ൾ അ​ഭി​മു​ഖീ​ക​രി​ച്ച​ത്​. ഫ്ര​ഞ്ച് മാ​ധ്യ​മ ഗ്രൂ​പ്പാ​യ അ​മൗ​രി സ്പോ​ര്‍ട്ട് ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ 1992ല്‍ ​ആ​രം​ഭി​ച്ച വാ​ര്‍ഷി​ക മോ​ട്ടോ​ര്‍ റാ​ലി​യാ​ണ് ദാ​ക്ക​ര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsdhaker rali
News Summary - dhaker rali-saudi-gulf news
Next Story