ഡി.എഫ്.സി സോക്കർ അക്കാദമി സ്പോർട്സ് കിറ്റ് വിതരണം ചെയ്തു
text_fieldsഡി.എഫ്.സി സോക്കർ അക്കാദമി സംഘടിപ്പിച്ച സ്പോർട്സ്
കിറ്റ് വിതരണ പരിപാടി
ദമ്മാം: ഫുട്ബാൾ രംഗത്ത് കുട്ടികളെ വളര്ത്തിക്കൊണ്ടുവരുന്നതിന്റെ ഭാഗമായി ദല്ല ഫുട്ബാൾ ക്ലബിന്റെ കീഴിൽ നടക്കുന്ന ഡി.എഫ്.സി സോക്കർ അക്കാദമി വിദ്യാർഥികൾക്ക് കിറ്റ് വിതരണം ചെയ്തു.
ഫൈസലിയയിലെ ലാ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ യൂനിഗാർബ് മാനേജിങ് ഡയറക്ടർ റാഫി പുത്തൻചിറ കിറ്റ് ലോഞ്ചിങ് നടത്തി.
ചടങ്ങിൽ ഡി.എഫ്.സി ചെയർമാൻ ഫസൽ ജിഫ്രി അധ്യക്ഷത വഹിച്ചു. ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ (ഡിഫ) പ്രസിഡന്റ് മുജീബ് കളത്തിൽ, റഫീഖ് കൂട്ടിലങ്ങാടി, റബ്ബ മുഹമ്മദ്, ഷൗക്കത്ത് പാലൂർ, സൺഫീർ കല്ലിങ്ങൽ എന്നിവർ പെങ്കടുത്തു. ഷിബിലി ആലിക്കൽ സ്വാഗതവും സുധാകരൻ കുന്നുമ്മൽ നന്ദിയും പറഞ്ഞു. സിദ്ദീഖ്, ജബ്ബാർ അറക്കൽ, മുസമ്മിൽ, കെ.പി. യൂനുസ്, ശിഹാബ്, സലിം, സാദിഖ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

