Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഡി​ഫ സൂ​പ്പ​ർ ക​പ്പ്:...

ഡി​ഫ സൂ​പ്പ​ർ ക​പ്പ്: ബ​ദ​ർ എ​ഫ്.​സി​ക്ക് കി​രീ​ടം

text_fields
bookmark_border
ഡി​ഫ സൂ​പ്പ​ർ ക​പ്പ്: ബ​ദ​ർ എ​ഫ്.​സി​ക്ക് കി​രീ​ടം
cancel
camera_alt

ഡി​ഫ സൂ​പ്പ​ർ ക​പ്പ് വി​ജ​യി​ക​ളാ​യ ബ​ദ​ർ എ​ഫ്.​സി​ക്ക് സാ​ബി​ത്ത് പാ​വ​റ​ട്ടി, ലി​യാ​ഖ​ത്ത​ലി ക​ര​ങ്ങാ​ട​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് ട്രോ​ഫി സ​മ്മാ​നി​ക്കു​ന്നു  

Listen to this Article

ദ​മ്മാം: ദ​മ്മാം ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ റാ​ക്ക​യി​ലെ സ്പോ​ർ​ട്ട്യാ​ർ​ഡ് സ്റ്റേ​ഡി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ഡ്രീം ​ഡെ​സ്റ്റി​നേ​ഷ​ൻ​സ് ഡി​ഫ സൂ​പ്പ​ർ ക​പ്പി​ന് സ​മാ​പ​നം. അ​സ​ർ അ​ൽ​അ​ൻ​ഷാ​ത്ത് ഇ.​എം.​എ​ഫ് റാ​ക്ക എ​ഫ്.​സി​യെ ര​ണ്ടി​നെ​തി​രെ അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി കം​ഫ​ർ​ട്ട് ട്രാ​വ​ൽ​സ് ബ​ദ​ർ എ​ഫ്.​സി ചാ​മ്പ്യ​ന്മാ​രാ​യി. ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ ഇ.​എം.​എ​ഫ് റാ​ക്ക എ​ഫ്.​സി ക്യാ​പ്റ്റ​ൻ ജാ​ബി​ർ ആ​ദ്യ ഗോ​ൾ നേ​ടി. ബ​ദ​ർ വൈ​കാ​തെ ഹ​സ്സ​നി​ലൂ​ടെ സ​മ​നി​ല നേ​ടി. ഉ​നൈ​സ്, അ​നീ​സ്, ഫ​വാ​സ് ത്ര​യം മി​ഡ്ഫീ​ൽ​ഡി​ൽ മി​ക​ച്ച നീ​ക്ക​ങ്ങ​ളു​മാ​യി ക​ളം​നി​റ​ഞ്ഞ​പ്പോ​ൾ ബ​ദ​റി​ന്റെ പ്ര​ത്യാ​ക്ര​മ​ണ ശ്ര​മ​ങ്ങ​ൾ​ക്ക് വേ​ഗം കൈ​വ​രു​ക​യും സ​നൂ​ജി​ലൂ​ടെ അ​വ​ർ ആ​ദ്യ ലീ​ഡ് നേ​ടു​ക​യും ചെ​യ്തു. മ​ത്സ​ര​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ച ഹ​സ്സ​ൻ ര​ണ്ടാം ഗോ​ൾ നേ​ടി​യ​തോ​ടെ ബ​ദ​റി​ന്റെ ലീ​ഡ് മൂ​ന്നാ​യി.

അ​നീ​സി​ന്റെ ഒ​രു ത്രൂ​ബാ​ൾ പി​ടി​ച്ചെ​ടു​ത്ത് ഇ.​എം.​എ​ഫ് പ്ര​തി​രോ​ധ​നി​ര​യെ ഒ​ന്നൊ​ന്നാ​യി വ​ക​ഞ്ഞു​മാ​റ്റി ഫ​വാ​സ് കി​ഴി​ശ്ശേ​രി ബ​ദ​റി​നാ​യി നേ​ടി​യ നാ​ലാം ഗോ​ൾ ടൂ​ർ​ണ​മെ​ന്റി​ലെ ത​ന്നെ മി​ക​ച്ച ഗോ​ളു​ക​ളി​ലൊ​ന്നാ​യി തീ​ർ​ന്നു. ഉ​നൈ​സ്, ഫ​വാ​സ്, സ​നൂ​ജ് ടീ​മി​ന്റെ മു​ന്നേ​റ്റ​ത്തി​നൊ​ടു​ക്കം ഹ​സ്സ​ൻ ത​ന്റെ ക്ലി​നി​ക്ക​ൽ ഫി​നി​ഷി​ങ്ങി​ൽ ബ​ദ​റി​നാ​യി ഹാ​ട്രി​ക് തി​ക​ച്ച​പ്പോ​ൾ മ​ത്സ​ര​ത്തി​ൽ ബ​ദ​ർ അ​ഞ്ചാം ഗോ​ളും നേ​ടി. പ്ര​ത്യാ​ക്ര​മ​ണ​ത്തി​നാ​യി നി​ര​ന്ത​ര​ശ്ര​മ​ങ്ങ​ർ ന​ട​ത്തി​യ ഇ.​എം.​എ​ഫ് ദി​ൽ​ഷാ​ദി​ലൂ​ടെ ര​ണ്ടാം ഗോ​ൾ നേ​ടി​യെ​ങ്കി​ലും ബ​ദ​റി​ന്റെ കി​രീ​ട​നേ​ട്ട​ത്തെ ത​ട​യാ​ൻ അ​വ​ർ​ക്കാ​യി​ല്ല. മ​ത്സ​ര​ത്തി​ൽ ഹാ​ട്രി​ക് നേ​ടി​യ ഹ​സ്സ​ൻ ത​ന്നെ​യാ​യി​രു​ന്നു മാ​ൻ ഓ​ഫ് ദ ​മാ​ച്ച്. ന​വാ​സ് ചൂ​നാ​ട​ൻ നേ​തൃ​ത്വം ന​ൽ​കി​യ നാ​ട്ട​ര​ങ്ങ് നാ​ട​ൻ​പാ​ട്ട് കൂ​ട്ട​ത്തി​ന്റെ ക​ലാ​സ​ന്ധ്യ​യോ​ടു​കൂ​ടി തു​ട​ങ്ങി​യ ഡി​ഫ സൂ​പ്പ​ർ​ക​പ്പ് സ​മാ​പ​ന​ദി​വ​സ​ത്തി​ലെ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങു​ക​ൾ​ക്ക് ഡി​ഫ ചെ​യ​ർ​മാ​ൻ വി​ൽ​ഫ്ര​ഡ് ആ​ൻ​ഡ്രൂ​സ്, ബി​ജു ക​ല്ലു​മ​ല എ​ന്നി​വ​ർ ചേ​ർ​ന്ന് തി​രി​നാ​ളം തെ​ളി​യി​ച്ചു. അ​ന്ത​രി​ച്ച പ്ര​മു​ഖ കാ​ൽ​പ​ന്ത് സം​ഘാ​ട​ക​ൻ റ​ഷീ​ദ് ഒ​റ്റ​പ്പാ​ല​ത്തി​ന്റെ വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി ആ​രം​ഭി​ച്ച ച​ട​ങ്ങി​ൽ പ്ര​മു​ഖ സ്വ​ദേ​ശി പൗ​ര​ന്മാ​രാ​യ ഫ​ഹ​ദ് അ​ലി അ​ൽ​ഫ​റ​ജ്, സ​യ്യി​ദ് അ​ബ്ദു​ല്ല റി​സ്വി എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു. സൗ​ദി കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ സാ​ജി​ദ് ആ​റാ​ട്ടു​പു​ഴ, മു​ഹ​മ്മ​ദ് ന​ജാ​ത്തി എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ദ​മ്മാം ഇ​ന്ത്യ​ൻ ഫു​ട്ബാ​ൾ അ​സോ​സി​യേ​ഷ​ൻ ആ​ദ​രി​ച്ചു. നി​ഹാ​ൽ അ​ഹ​മ്മ​ദ്, പ​വ​ന​ൻ മൂ​ല​ക്ക​ൽ, സി​ദ്ദീ​ഖ് പാ​ണ്ടി​ക​ശാ​ല, മ​ഞ്ജു മ​ണി​ക്കു​ട്ട​ൻ, ഷ​ബീ​ർ ചാ​ത്ത​മം​ഗ​ലം, ജ​ന​റ​ൽ മാ​നേ​ജ​ർ സാ​ബി​ത്ത് പാ​വ​റ​ട്ടി, ലി​യാ​ഖ​ത്ത​ലി ക​ര​ങ്ങാ​ട​ൻ, ഷ​ബ്ന തി​രൂ​ർ, മു​ഹ​മ്മ​ദ് സാ​ലി​ഹ്, ഷി​ഹാ​ബ് കൊ​യി​ലാ​ണ്ടി, മു​സ്ത​ഫ ത​ല​ശ്ശേ​രി തു​ട​ങ്ങി​യ​വ​ർ ക​ളി​ക്കാ​രെ പ​രി​ച​യ​പ്പെ​ട്ടു. ഡി​ഫ​യു​ടെ 2020-21ലെ ​മി​ക​ച്ച ക​ളി​ക്കാ​ര​നാ​യ ഫ​വാ​സ്, ടോ​പ് സ്കോ​റ​റാ​യ സു​ബൈ​ർ, ഗോ​ൾ​കീ​പ്പ​ർ​മാ​രാ​യ സാ​ദി​ഖ്, മു​ജീ​ബ് എ​ന്നി​വ​ർ​ക്ക് ഡി​ഫ​യു​ടെ പു​ര​സ്കാ​ര​ങ്ങ​ൾ ന​ൽ​കി.

ടൂ​ർ​ണ​മെ​ന്റി​ലെ ഏ​റ്റ​വും മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ഇ.​എം.​എ​ഫി​ന്റെ ദി​ൽ​ഷാ​ദി​നേ​യും ഡി​ഫ​ൻ​ഡ​റാ​യി റ​ഫീ​ഖ്, ടോ​പ് സ്കോ​റ​റാ​യി സ​നൂ​ജ്‌, ഗോ​ൾ​കീ​പ്പ​റാ​യി സാ​ദി​ഖ് (മൂ​വ​രും ബ​ദ​ർ ക്ല​ബ്) എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. ഫ​യ​ർ​പ്ലേ ട്രോ​ഫി യൂ​ത്ത് ക്ല​ബി​ന് ല​ഭി​ച്ചു. ഡി​ഫ പ്ര​സി​ഡ​ന്റ് മു​ജീ​ബ് ക​ള​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ജ്മ​ൽ റാ​ഡ്ക്കം, നൗ​ഷാ​ദ് ഇ​രി​ക്കൂ​ർ, അ​ലി പാ​ച്ചീ​രി റ​യാ​ൻ, അ​സ്ലം കോ​ള​ക്കാ​ട​ൻ, സ​ക്കീ​ർ വ​ള്ള​ക്ക​ട​വ്, റ​ഫീ​ഖ് വെ​ൽ​ക്കം, ഷ​മീ​ർ കൊ​ടി​യ​ത്തൂ​ർ, തു​ട​ങ്ങി​യ​വ​ർ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. സ്വ​ദേ​ശി റ​ഫ​റി​മാ​രാ​യ നാ​ജി, സാ​ക്കി, മ​ഹ്മൂ​ദ്, അ​ബ്ദു​റ​ഹ്മാ​ൻ കാ​ളി​കാ​വ് എ​ന്നി​വ​ർ മ​ത്സ​രം നി​യ​ന്ത്രി​ച്ചു. ജം​ഷീ​ർ കാ​ർ​ത്തി​ക​യെ ഏ​റ്റ​വും മി​ക​ച്ച വ​ള​ന്റി​യ​റാ​യി തി​ര​ഞ്ഞെ​ടു​ത്തു. ഷ​നൂ​ബ് കൊ​ണ്ടോ​ട്ടി, മ​ൻ​സൂ​ർ മ​ങ്ക​ട, ഷ​ഫീ​ർ മ​ണ​ലോ​ടി, ലി​യാ​ഖ​ത്ത​ലി, സ​ഹീ​ർ മ​ജ്ദാ​ൽ, റി​യാ​സ് പ​റ​ളി, മു​ജീ​ബ് പാ​റ​മ്മ​ൽ, ഖ​ലീ​ൽ റ​ഹ്മാ​ൻ, ജൗ​ഹ​ർ കു​നി​യി​ൽ, അ​ഫ്‌​താ​ബ്‌, ആ​ശി നെ​ല്ലി​ക്കു​ന്ന്, ജാ​ബി​ർ ഷൗ​ക്ക​ത്ത്, ഫ​സ​ൽ ജി​ഫ്രി, റ​ഊ​ഫ് ചാ​വ​ക്കാ​ട് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി. ജ​ന​റ​ൽ ക​ൺ​വീ​ന​ർ റ​ഫീ​ഖ് കൂ​ട്ടി​ല​ങ്ങാ​ടി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ അ​ഷ്റ​ഫ് സോ​ണി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DFA Super CupBadr FC
News Summary - DFA Super Cup: Badr FC crowned
Next Story