'ഡിഫ' മെംബേഴ്സ് മീറ്റ് സംഘടിപ്പിച്ചു
text_fieldsദമാം ഇന്ത്യന്‍ ഫുട്ബാള്‍ അസോസിയേഷന് സംഘടിപ്പിച്ച
‘ഡിഫ മെംബേഴ്സ് മീറ്റ്’ ഡോ. റബീബുദ്ദീന് ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: ദമ്മാം ഇന്ത്യൻ ഫുട്ബാള്‍ അസോസിയേഷന് (ഡിഫ) പുതിയ വര്‍ഷത്തെ വരവേല്‍ക്കുന്നതിന്റെ ഭാഗമായി 'ഡിഫ മെംബേഴ്സ് മീറ്റ്' സംഘടിപ്പിച്ചു. പ്രസിഡന്റ് മുജീബ് കളത്തിൽ അധ്യക്ഷത വഹിച്ചു. ടിക്ടോക് താരം ഡോ. റബീബുദ്ദീന് ഉദ്ഘാടനം നിർവഹിച്ചു. കോവിഡിന്റെ പുതിയ വകഭേദത്തെ വാക്സിൻ സ്വീകരിച്ചും സാമൂഹിക അകലം പാലിച്ചും നേരിടുന്നതില്‍ പ്രവാസികൾ ജാഗ്രത കൈവിടരുതെന്ന് ഡോ. റബീബുദ്ദീൻ പറഞ്ഞു.
സ്വയരക്ഷയും സമൂഹത്തിന്റെ ആരോഗ്യ സുരക്ഷയും ഉറപ്പുവരുത്താൻ സൂക്ഷ്മത പുലർത്തണമെന്നും ഒപ്പം ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശങ്ങൾ ദിനേന അറിയണമെന്നും അതനുസരിച്ച് ആവശ്യമായ ക്രമീകരണങ്ങൾ നടത്തണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. നാസർ വെള്ളിയത്ത് പുതുവത്സരത്തിന്റെ ഭാഗമായി ഒരുക്കിയ കേക്ക് മുറിച്ചു.
ഡോ. റബീബുദ്ദീനുള്ള ഉപഹാരം മന്‍സൂർ മങ്കട സമ്മാനിച്ചു. സകീർ വള്ളക്കടവ്, റഫീഖ് കൂട്ടിലങ്ങാടി, ജൗഹർ കുനിയില്‍, ലിയാഖത്ത് കരങ്ങാടൻ എന്നിവര്‍ സംസാരിച്ചു. ക്ലബുകള്‍ക്കുള്ള ഡിഫയുടെ ഉപഹാരങ്ങള്‍ റിയാസ് പറളി, മുജീബ് പാറമ്മല്‍, ശംസു വാഴക്കാട്, സഫീര്‍ നല്ലളം, നസീബ് വാഴക്കാട്, സുധാകർ പയ്യന്നൂര്‍, ഫസല്‍ ജിഫ്രി, റഷീദ് അഹമ്മദ്, ആശി നെല്ലിക്കുന്ന്, നൗഫല്‍ പാരി, സാബിത്ത് തെക്കേപ്പുറം, ജലീല്‍ മലപ്പുറം, ഷബീര്‍ ആക്കോട്, നാസര്‍ ആലുങ്ങല്‍ എന്നിവർ സമ്മാനിച്ചു. റഊഫ് ചാവക്കാട് പ്രാർഥനാഗാനം ആലപിച്ചു. സഹീര്‍ മജ്ദാല്‍ സ്വാഗതവും അഷ്റഫ് എടവണ്ണ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

