ഡെക്സോ പാക്ക് സമ യുനൈറ്റഡ് എഫ്.സി വിജയാഘോഷം
text_fieldsമീഡിയവൺ സൂപ്പർകപ്പ് ചാമ്പ്യന്മാരായ ഡെക്സോ പാക്ക് സമ യുനൈറ്റഡ് എഫ്.സി സംഘടിപ്പിച്ച വിജയാഘോഷപരിപാടിയിൽ ഷംസീദ് കൊണ്ടോട്ടി സംസാരിക്കുന്നു
ജിദ്ദ: ജിദ്ദയിൽ നടന്ന പ്രഥമ മീഡിയവൺ സൂപ്പർ കപ്പ് കിരീടം നേടിയ ഡെക്സോ പാക്ക് സമ യുനൈറ്റഡ് ക്ലബ് വിജയാഘോഷ പരിപാടി സംഘടിപ്പിച്ചു. പരിപാടി സിഫ് ജനറൽ സെക്രട്ടറി നിസാം മമ്പാട് ഉദ്ഘാടനം ചെയ്തു. സഫീർ കൊട്ടപ്പുറം അധ്യക്ഷതവഹിച്ചു. ജനസാന്നിധ്യം കൊണ്ടും സംഘാടനമികവ് കൊണ്ടും ഏറെ ശ്രദ്ധേയമായ ഒരു ടൂർണമെന്റായിരുന്നു മീഡിയവൺ സൂപ്പർ കപ്പ് എന്നും ഇത്തരം മത്സരങ്ങൾ ഇനിയും ജിദ്ദയിൽ നമുക്ക് നെഞ്ചേറ്റാമെന്നും അദ്ദേഹം പറഞ്ഞു. നവംബർ ഏഴിന് ജാമിഅ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന സിഫ് ഫുട്ബാൾ മത്സരത്തിന് എല്ലാവരുടെയും വർധിച്ച സഹകരണം ഉണ്ടാവണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിദ്ദയിലെ കല, കായിക, രാഷ്ട്രീയ, ബിസിനസ് രംഗത്തുള്ള പ്രമുഖർ ആഘോഷപരിപാടിയിൽ സംബന്ധിച്ചു. സമ യുനൈറ്റഡ് കമ്പനി മാനേജിങ് ഡയറക്ടർ ഷംസീദ് കൊണ്ടോട്ടി, കെ.എം.സി.സി സൗദി കേന്ദ്ര കമ്മിറ്റി അംഗം ഇസ്മായിൽ മുണ്ടക്കുളം, മീഡിയവൺ സൂപ്പർ കപ്പ് കമ്മിറ്റി പ്രതിനിധികളായ അബ്ദുസുബ്ഹാൻ, യൂസഫ് അലി കൂട്ടിൽ, കെ.എം.സി.സി കൊണ്ടോട്ടി മണ്ഡലം സെക്രട്ടറി അൻവാറുൽ ഹഖ്, കെ.എം.സി.സി ജിദ്ദ വനിത വിങ് സെക്രട്ടറി മുംതാസ്, സിഫ് സെക്രട്ടറി ജംഷീദ് കൊട്ടപ്പുറം, ടീം കോർഡിനേറ്റർ ഷാഹുൽഹമീദ്, ടീം ക്യാപ്റ്റൻ സമാൻ കൊച്ചു, ഗോൾകീപ്പർ നിഹാൽ ഹുസൈൻ, സനൂപ് ചെറി എന്നിവർ ആശംസകൾ നേർന്നു. ടീം കോർഡിനേറ്റർ ഇസ്ഹാഖ് നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

