Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി​ശ്വാ​സ വ്യ​തി​ച​ല​നം ഗൗ​ര​വ​ത​രം: അ​ബ്‌​ദു​ൽ ജ​ബ്ബാ​ർ മ​ദീ​നി

text_fields
bookmark_border
വി​ശ്വാ​സ വ്യ​തി​ച​ല​നം ഗൗ​ര​വ​ത​രം:   അ​ബ്‌​ദു​ൽ ജ​ബ്ബാ​ർ മ​ദീ​നി
cancel
camera_alt

ജി​ദ്ദ ഷ​റ​ഫി​യ അ​ന​സ് ബി​ൻ മാ​ലി​ക് സെൻറ​റി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ അ​ബ്​​ദു​ൽ ജ​ബ്ബാ​ർ മ​ദീ​നി സം​സാ​രി​ക്കു​ന്നു

ജി​ദ്ദ: വി​ശ്വാ​സി​ക​ളു​ടെ ജീ​വി​ത​ല​ക്ഷ്യ​മാ​യ പ​ര​ലോ​ക മോ​ക്ഷ​ത്തി​ന് തൗ​ഹീ​ദ് (ഏ​ക​ദൈ​വ വി​ശ്വാ​സം) പൂ​ർ​ണാ​ർ​ത്ഥ​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളു​ക​യും അ​ത് ജീ​വി​ത​ത്തി​ൽ പ്ര​യോ​ഗ​വ​ൽ​ക്ക​രി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​ത് മാ​ത്ര​മാ​ണ് ഏ​ക​മാ​ർ​ഗ​മെ​ന്നും, സ്വ​ർ​ഗം നി​ഷി​ദ്ധ​മാ​ക്ക​പ്പെ​ടു​ന്ന വി​ശ്വാ​സ​രം​ഗ​ത്തെ പു​ഴു​ക്കു​ത്തു​ക​ൾ വ​ള​രെ ഗൗ​ര​വ​ത്തോ​ടെ കാ​ണ​ണ​മെ​ന്നും ദ​മ്മാം ഇ​സ്‌​ലാ​മി​ക് ക​ൾ​ച്ച​റ​ൽ സെൻറ​ർ മ​ല​യാ​ള വി​ഭാ​ഗം മേ​ധാ​വി അ​ബ്‌​ദു​ൽ ജ​ബ്ബാ​ർ അ​ബ്‌​ദു​ല്ല മ​ദീ​നി ഉ​ദ്ബോ​ധി​പ്പി​ച്ചു.

ജി​ദ്ദ ദ​അ​വ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി ഷ​റ​ഫി​യ്യ അ​ന​സ് ബി​ൻ മാ​ലി​ക് സെൻറ​റി​ൽ സം​ഘ​ടി​പ്പി​ച്ച മ​ജ്‌​ലി​സു​ൽ ഇ​ൽ​മി​ൽ ‘വ്യ​തി​ച​ലി​ച്ച ക​ക്ഷി​ക​ൾ’ എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ച്ച്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​മ​കാ​ലി​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ഇ​സ്‌​ലാ​മി​ക ലോ​ക​ത്ത് വി​ശ്വാ​സി​ക​ളു​ടെ ര​ക്ഷ​ക​രാ​യി പ​രി​ച​യ​പ്പെ​ടു​ത്ത​പ്പെ​ടു​ക​യും ഹീ​റോ പ​രി​വേ​ഷം ചാ​ർ​ത്ത​പ്പെ​ടു​ക​യും ചെ​യ്യു​ന്ന​വ​രു​ടെ വി​ശ്വാ​സ വൈ​ക​ല്യ​ങ്ങ​ൾ ഏ​റെ അ​പ​ക​ട​ക​ര​വും പ്ര​മാ​ണ വി​രു​ദ്ധ​വു​മാ​ണെ​ന്നും അ​ത്ത​ര​ക്കാ​രെ യ​ഥാ​ർ​ഥ വി​ശ്വാ​സി​ക​ൾ ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ന​വം​ബ​ർ അ​വ​സാ​ന വാ​ര​ത്തി​ൽ ജി​ദ്ദ​യി​ൽ ന​ട​ക്കാ​നി​രി​ക്കു​ന്ന ഫാ​മി​ലി കോ​ൺ​ഫ​റ​ൻ​സി​െൻറ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സ്ത്രീ​ക​ളും പു​രു​ഷ​ന്മാ​രു​മ​ട​ക്കം മു​ൻ​കൂ​ട്ടി ര​ജി​സ്​​റ്റ​ർ ചെ​യ്‌​ത 200-ഓ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. പ​ഠി​താ​ക്ക​ളു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് അ​ബ്‌​ദു​ൽ ജ​ബ്ബാ​ർ മ​ദീ​നി മ​റു​പ​ടി ന​ൽ​കി.

ഓ​രോ സെ​ഷ​നു​ശേ​ഷ​വും ന​ട​ത്തി​യ ക്വി​സ് മ​ത്സ​ര​ങ്ങ​ളും വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​വി​ത​ര​ണ​വും വൈ​ജ്ഞാ​നി​ക സ​ദ​സ്സി​ന് മാ​റ്റു​കൂ​ട്ടി. അ​ന​സ് ബി​ൻ മാ​ലി​ക് മ​ദ്റ​സ പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് റ​ഫീ​ഖ് സു​ല്ല​മി ആ​മു​ഖ​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. ജെ.​ഡി.​സി.​സി ഭാ​ര​വാ​ഹി​ക​ളാ​യ സു​നീ​ർ പു​ളി​ക്ക​ൽ, ഫൈ​സ​ൽ വാ​ഴ​ക്കാ​ട്, ന​ബീ​ൽ പാ​ല​പ്പ​റ്റ, അ​ബ്​​ദു​ൽ റ​ശീ​ദ് ചേ​രൂ​ർ, സ​ൽ​മാ​ൻ ബാ​ലു​ശ്ശേ​രി, റൗ​ന​ഖ് ഓ​ട​ക്ക​ൽ, നൗ​ഫ​ൽ പീ​ടി​യേ​ക്ക​ൽ, ഇ​ഖ്ബാ​ൽ തൃ​ക്ക​രി​പ്പൂ​ർ, സൗ​ബാ​ൻ മൊ​റ​യൂ​ർ, അ​ബ്‌​ദു​ൽ ഗ​നി, അ​ഫീ​ഫ്, അ​ബ്‌​ദു​ൽ ജ​ബ്ബാ​ർ തി​രൂ​ര​ങ്ങാ​ടി, സെൻറ​ർ ദാ​ഇ അ​ബ്​​ദു​ർ​റ​ഊ​ഫ് അ​ൽ ഹി​ക​മി തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Deviation in faith is a serious matter: Abdul Jabbar Madani
Next Story