Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദ്​ ന​ഗ​ര​ത്തി​ൽ...

റി​യാ​ദ്​ ന​ഗ​ര​ത്തി​ൽ വ​ൻ വി​ക​സ​നം; ഇമാം മുസ്​ലിം റോഡ് നവീകരണത്തിനും നാല് മേൽപാലങ്ങളുടെ നിർമാണത്തിനും തുടക്കമായി

text_fields
bookmark_border
റി​യാ​ദ്​ ന​ഗ​ര​ത്തി​ൽ വ​ൻ വി​ക​സ​നം; ഇമാം മുസ്​ലിം റോഡ് നവീകരണത്തിനും നാല് മേൽപാലങ്ങളുടെ നിർമാണത്തിനും തുടക്കമായി
cancel
camera_alt

റി​യാ​ദ്​ ന​ഗ​ര​ത്തി​ൽ വി​ക​സ​ന പ്ര​വൃ​ത്തി​ക​ൾ ന​ട​ക്കു​ന്ന ഇ​മാം മു​സ്​​ലിം റോ​ഡ്

റി​യാ​ദ്: സൗ​ദി ത​ല​സ്ഥാ​ന​ത്തെ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് പ​രി​ഹാ​ര​മാ​യി ഇ​മാം മു​സ്​​ലിം റോ​ഡ് വി​ക​സ​ന പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി​ക​ൾ ആ​രം​ഭി​ച്ചു. റി​യാ​ദ് ന​ഗ​ര​ത്തി​നാ​യു​ള്ള റോ​യ​ൽ ക​മീ​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന പ്ര​ധാ​ന പാ​ത​ക​ളു​ടെ​യും റി​ങ് റോ​ഡു​ക​ളു​ടെ​യും വി​ക​സ​ന​ത്തി​നാ​യു​ള്ള ര​ണ്ടാം ഘ​ട്ട പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ഈ ​നി​ർ​മാ​ണം.

വ​ട​ക്ക് ദി​ശ​യി​ൽ ദീ​രാ​ബ് റോ​ഡി​ലേ​ക്കു​ള്ള ഭാ​ഗ​ത്താ​ണ് നി​ല​വി​ൽ പ്ര​വൃ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം 12 കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​ത്തി​ലാ​ണ് ഇ​മാം മു​സ്​​ലിം റോ​ഡ് ന​വീ​ക​രി​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 150 മീ​റ്റ​ർ വീ​തം നീ​ള​മു​ള്ള നാ​ല് കൂ​റ്റ​ൻ മേ​ൽ​പാ​ല​ങ്ങ​ൾ നി​ർ​മി​ക്കും. ആ​ധു​നി​ക ഗ​താ​ഗ​ത സം​വി​ധാ​ന​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന പാ​ത​യി​ൽ ഓ​രോ വ​ശ​ത്തും മൂ​ന്ന് വ​രി പ്ര​ധാ​ന റോ​ഡും ര​ണ്ട് വ​രി സ​ർ​വീ​സ് റോ​ഡു​ക​ളും ഉ​ണ്ടാ​യി​രി​ക്കും. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ പ്ര​തി​ദി​നം ര​ണ്ട് ല​ക്ഷം വാ​ഹ​ന​ങ്ങ​ളെ ഉ​ൾ​ക്കൊ​ള്ളാ​ൻ ഈ ​പാ​ത​ക്ക് ശേ​ഷി​യു​ണ്ടാ​കും.

മേ​ഖ​ല​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​കു​ന്ന ഈ ​പ​ദ്ധ​തി, സൗ​ത്ത് റി​ങ് റോ​ഡി​നെ​യും ദീ​രാ​ബ് റോ​ഡി​നെ​യും ത​മ്മി​ൽ നേ​രി​ട്ട് ബ​ന്ധി​പ്പി​ക്കും. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന പാ​ത​ക​ളി​ലെ തി​ര​ക്ക് കു​റ​ക്കാ​നും വേ​ഗ​ത്തി​ലു​ള്ള യാ​ത്രാ​സൗ​ക​ര്യം ഉ​റ​പ്പാ​ക്കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​മാ​ണി​ച്ച് ശ​നി​യാ​ഴ്ച മു​ത​ൽ ഇ​മാം മു​സ്​​ലിം റോ​ഡി​ൽ പു​തി​യ ഗ​താ​ഗ​ത നി​യ​ന്ത്ര​ണ​ങ്ങ​ൾ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്നു. അ​ൽ ഇ​അ്തി​ദാ​ൽ, അ​റ​ഫാ​ത്ത് റോ​ഡ് ജ​ങ്ഷ​നു​ക​ളി​ലെ ഗ​താ​ഗ​തം സ​ർ​വീ​സ് റോ​ഡു​ക​ളി​ലൂ​ടെ​യും പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ ബ​ദ​ൽ പാ​ത​ക​ളി​ലൂ​ടെ​യു​മാ​ണ് തി​രി​ച്ചു​വി​ട്ടി​രി​ക്കു​ന്ന​ത്.

യാ​ത്ര​ക്കാ​രു​ടെ സൗ​ക​ര്യാ​ർ​ഥം നി​ർ​മാ​ണ മേ​ഖ​ല​ക​ളി​ൽ ദി​ശാ​സൂ​ച​ക​ങ്ങ​ളും മു​ന്ന​റി​യി​പ്പ് ബോ​ർ​ഡു​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ, ഡി​ജി​റ്റ​ൽ മാ​പ്പു​ക​ളി​ൽ കൃ​ത്യ​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ക​യും പ​ദ്ധ​തി​യു​ടെ ഏ​റ്റ​വും പു​തി​യ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ റോ​യ​ൽ ക​മീ​ഷ​ൻ വെ​ബ്സൈ​റ്റി​ൽ പ്ര​ത്യേ​ക പേ​ജ് സ​ജ്ജ​മാ​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. സു​ഗ​മ​മാ​യ വാ​ഹ​ന​സ​ഞ്ചാ​രം ഉ​റ​പ്പാ​ക്കാ​ൻ അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് റോ​യ​ൽ ക​മീ​ഷ​ൻ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:constructiondevelopmentRiyadhRoad Renovation
News Summary - development in Riyadh; Imam Muslim Road renovation and construction of four overpasses begin
Next Story