Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ സ്പോർട്സ് മെഡിസിൻ വികസിപ്പിക്കുന്നു

text_fields
bookmark_border
ഖിദ്ദിയയും ക്ലീവ്‌ലാൻഡ് ക്ലിനിക്കും തമ്മിൽ കരാർ ഒപ്പുവെച്ചു
സൗദിയിൽ സ്പോർട്സ് മെഡിസിൻ വികസിപ്പിക്കുന്നു
cancel
camera_alt

 നിർദ്ദിഷ്​ട ഖിദ്ദിയ സ്പോർട്സ് മെഡിസിൻ സെൻററി​െൻറ മാതൃക

റിയാദ്​: സൗദി അറേബ്യയിലെ സ്പോർട്സ് മെഡിസിൻ രംഗത്ത് അത്യാധുനിക മാറ്റങ്ങൾ ലക്ഷ്യമിട്ട് ഖിദ്ദിയ ഇൻവെസ്​റ്റ്​മെൻറ്​ കമ്പനിയും ഗ്ലോബൽ ക്ലീവ്‌ലാൻഡ് ക്ലിനിക്ക് ഫൗണ്ടേഷനും തമ്മിൽ സുപ്രധാന സഹകരണ കരാറിൽ ഒപ്പുവെച്ചു. രാജ്യത്തിനകത്ത് സ്പോർട്സ് മെഡിസിൻ പ്രകടന മികവിലും വിദഗ്ധ കേന്ദ്രങ്ങൾ രൂപകൽപ്പന ചെയ്യുന്നതിനും, വികസിപ്പിക്കുന്നതിനും, ഇതിനായുള്ള പ്രവർത്തന പദ്ധതികൾ തയ്യാറാക്കുന്നതിനും ക്ലീവ്‌ലാൻഡ് ക്ലിനിക്കി​െൻറ വൈദഗ്ധ്യം പ്രയോജനപ്പെടുത്താനാണ് ഈ കരാർ.

ഈ പങ്കാളിത്തത്തി​െൻറ ഭാഗമായി റിയാദ് നഗരത്തിൽ അത്യാധുനിക സ്പോർട്സ് മെഡിസിൻ കേന്ദ്രവും ഖിദ്ദിയ നഗരത്തിൽ ഖിദ്ദിയ സ്പോർട്സ് മെഡിസിൻ സെൻററും വികസിപ്പിക്കുന്നതിനുള്ള കൺസൾട്ടൻസി സേവനങ്ങൾ ക്ലീവ്‌ലാൻഡ് ക്ലിനിക്ക് നൽകും. ഇത് രാജ്യത്തെ കായിക ആരോഗ്യ സംരക്ഷണ മാനദണ്ഡങ്ങൾ അന്താരാഷ്​ട്ര നിലവാരത്തിലേക്ക് ഉയർത്താൻ ഏറെ സഹായകമാകും.

സ്പോർട്സ് മെഡിസിൻ രംഗത്ത് സമഗ്രവും പുരോഗമനവുമായ ഒരു സംവിധാനം കെട്ടിപ്പടുക്കുകയാണ് ഈ സഹകരണത്തി​െൻറ ലക്ഷ്യമെന്ന് ഖിദ്ദിയ ഇൻവെസ്​റ്റ്​മെൻറ്​ കമ്പനി മാനേജിങ് ഡയറക്ടർ അബ്​ദുല്ല ബിൻ നാസർ അൽ ദാവൂദ് വ്യക്തമാക്കി. വിവിധ തലങ്ങളിലുള്ള കായികതാരങ്ങൾക്ക് മികച്ച പിന്തുണയേകാനും ആരോഗ്യത്തി​െൻറയും പ്രകടനത്തി​െൻറയും ആശയങ്ങളെ ശക്തിപ്പെടുത്താനും ഇത് സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗദി വിഷൻ 2030-​െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി വിനോദത്തിനായുള്ള ലോകത്തിലെ പ്രമുഖ ആഗോള ലക്ഷ്യസ്ഥാനമായി ഖിദ്ദിയ നഗരത്തി​െൻറ പദവിയെ ഈ കരാർ കൂടുതൽ ഉറപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കായികതാരങ്ങളുടെ പ്രകടനവും ആരോഗ്യവും വർധിപ്പിക്കുന്ന നൂതന മാതൃകകൾ വികസിപ്പിക്കാനും മേഖലയിലെ കായിക ആരോഗ്യ സംരക്ഷണ നിലവാരം ഉയർത്താനും ഈ പങ്കാളിത്തം ലക്ഷ്യമിടുന്നുവെന്ന് ക്ലീവ്‌ലാൻഡ് ക്ലിനിക്ക് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. ടോമാസോ ഫാൽക്കോണി അഭിപ്രായപ്പെട്ടു.

വിഷൻ 2030-​െൻറ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള സൗദിയുടെ ശ്രമങ്ങളുടെ ഭാഗമായി, വിനോദം, കായികം, സംസ്കാരം എന്നിവയിൽ വൈദഗ്ദ്ധ്യം നേടിയ ലോകത്തിലെ ഏറ്റവും വലിയ ആഗോള ലക്ഷ്യസ്ഥാനങ്ങളിലൊന്നായ ഖിദ്ദിയ ഇൻവെസ്​റ്റ്​മെൻറ്​ കമ്പനിയുടെ പ്രധാന പദ്ധതിയാണ് ‘ഖിദ്ദിയ നഗരം’.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Developing sports medicine in Saudi Arabia
Next Story