Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആരോഗ്യ സേവനങ്ങൾ...

ആരോഗ്യ സേവനങ്ങൾ വികസിപ്പിക്കൽ; കിങ് അബ്ദുല്ല യൂനിവേഴ്സിറ്റി അമേരിക്കൻ സ്ഥാപനവുമായി ധാരണ

text_fields
bookmark_border
King Abdullah University
cancel
camera_alt

കി​ങ് അ​ബ്ദു​ല്ല യൂ​നി​വേ​ഴ്സി​റ്റി പ്ര​സി​ഡ​ന്റ് പ്ര​ഫ. ടോ​ണി ചാ​നും പാ​ത്ത് പ്ര​സി​ഡ​ന്റ് നി​ക്കോ​ള​ജ്

ഗി​ൽ​ബെ​ർ​ട്ടും ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പി​ടു​ന്നു

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ൽ ആ​രോ​ഗ്യ സേ​വ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​ന് തൂ​വ​ലി​ലെ കി​ങ് അ​ബ്ദു​ല്ല യൂ​നി​വേ​ഴ്സി​റ്റി ഓ​ഫ് സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി​യും (കൗ​സ്റ്റ്) ആ​ഗോ​ള​ത​ല​ത്തി​ൽ അ​റി​യ​പ്പെ​ടു​ന്ന അ​മേ​രി​ക്ക​യി​ലെ സി​യാ​റ്റി​ൽ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​രോ​ഗ്യ സ്ഥാ​പ​ന​മാ​യ പി.​എ.​ടി.​എ​ച്ചു​മാ​യി (പാ​ത്ത്) ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. കി​ങ് അ​ബ്ദു​ല്ല യൂ​നി​വേ​ഴ്സി​റ്റി പ്ര​സി​ഡ​ന്റാ​യ പ്ര​ഫ. ടോ​ണി ചാ​നും പാ​ത്ത് പ്ര​സി​ഡ​ന്റും സി.​ഇ.​ഒ​യു​മാ​യ നി​ക്കോ​ള​ജ് ഗി​ൽ​ബെ​ർ​ട്ടു​മാ​ണ് ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ച​ത്.

ഡി​ജി​റ്റ​ൽ സേ​വ​ന​ങ്ങ​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യും ആ​രോ​ഗ്യ മേ​ഖ​ല​യി​ലു​ള്ള വൈ​ദ​ഗ്ധ്യം പ​ങ്കു​വെ​ക്കു​ക​യും ചെ​യ്ത് പൊ​തു​ജ​നാ​രോ​ഗ്യ മേ​ഖ​ല​യി​ലെ ര​ണ്ടു സ്ഥാ​പ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കാ​നാ​ണ് ധാ​ര​ണ​പ​ത്രം ല​ക്ഷ്യ​മി​ടു​ന്ന​ത്. ക​രാ​ർ പ്ര​കാ​രം, വാ​ക്സി​നു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നും ഡി​ജി​റ്റ​ൽ ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ്ര​ത്യേ​ക ഗ​വേ​ഷ​ണ കേ​ന്ദ്രം ന​ട​ത്തു​ന്ന​തി​നും കൗ​സ്റ്റി​നെ സ​ഹാ​യി​ക്കു​ന്ന​തി​ന് പാ​ത്ത് രം​ഗ​ത്തു​ണ്ടാ​വും. ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള 70ല​ധി​കം രാ​ജ്യ​ങ്ങ​ളി​ലാ​യി വേ​രോ​ട്ട​മു​ള്ള ആ​ഗോ​ള ആ​രോ​ഗ്യ സ്ഥാ​പ​ന​മാ​യ പാ​ത്തി​ന്റെ സ​ഹ​ക​ര​ണം കൗ​സ്റ്റി​ന് ആ​രോ​ഗ്യ മേ​ഖ​ല​യി​ൽ വ​മ്പി​ച്ച മു​ന്നേ​റ്റം ഉ​ണ്ടാ​ക്കാ​ൻ ഫ​ലം കി​ട്ടു​മെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

ലോ​ക​ത്തെ മു​ഴു​വ​ൻ ആ​ളു​ക​ൾ​ക്കും പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ൽ വി​ജ്ഞാ​ന​ത്തി​ന്റെ ബ​ഹു​മു​ഖ​മാ​യ വി​കാ​സം ല​ക്ഷ്യ​മി​ട്ട് അ​ബ്ദു​ല്ല രാ​ജാ​വി​ന്റെ സ്വ​പ്ന​പ​ദ്ധ​തി​യാ​യി 2009ൽ ​സ്ഥാ​പി​ച്ച കൗ​സ്റ്റ് ഇ​ന്ന് ആ​ഗോ​ള​ത​ല​ത്തി​ൽ ത​ന്നെ അ​റി​യ​പ്പെ​ടു​ന്ന സ​ർ​വ​ക​ലാ​ശാ​ല​യി​ലൊ​ന്നാ​യി മാ​റി​യി​ട്ടു​ണ്ട്.

നൂ​റി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ള​ട​ക്കം ഏ​ഴാ​യി​ര​ത്തോ​ളം താ​മ​സ​ക്കാ​ർ കൗ​സ്റ്റ് കാ​മ്പ​സി​ലു​ണ്ട്. ശാ​സ്ത്ര​ജ്ഞ​ന്മാ​രു​ടെ​യും സാ​ങ്കേ​തി​ക വി​ദ​ഗ്ധ​രു​ടെ​യും എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ​യും പു​തി​യ ത​ല​മു​റ​ക്ക് ഗ​വേ​ഷ​ണ പ​ഠ​ന​ങ്ങ​ൾ​ക്ക് കൗ​സ്റ്റ് അ​വ​സ​രം ഒ​രു​ക്കു​ന്നു. ഗ​വേ​ഷ​ണ രം​ഗ​ത്ത് നൂ​ത​ന​മാ​യ പ​ല സം​ഭാ​വ​ന​ക​ളും ന​ൽ​കാ​ൻ ഈ ​സ​ർ​വ​ക​ലാ​ശാ​ല​ക്ക് ഇ​തി​ന​കം സാ​ധി​ച്ചി​ട്ടു​ണ്ട്. ശാ​സ്ത, സാ​ങ്കേ​തി​ക മേ​ഖ​ല​യി​ലെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ഗ​വേ​ഷ​ണ രം​ഗ​ത്തെ ല​ക്ഷ്യം കൈ​വ​രി​ക്കാ​ൻ ഉ​ത​കു​ന്ന എ​ല്ലാ വി​ഭ​വ​ങ്ങ​ളും കൗ​സ്റ്റ് ന​ഗ​രി​യി​ൽ സം​വി​ധാ​നി​ച്ചി​ട്ടു​ണ്ട്.

ശാ​സ്ത്ര സാ​ങ്കേ​തി​ക മേ​ഖ​ല​യി​ൽ ഇ​തി​ന​കം വ​മ്പി​ച്ച വി​പ്ല​വ​മു​ണ്ടാ​ക്കി​യ ഈ ​സ​ർ​വ​ക​ലാ​ശാ​ല ആ​രോ​ഗ്യ മേ​ഖ​ല​യി​ലും വ​മ്പി​ച്ച മു​ന്നേ​റ്റം ഉ​ണ്ടാ​ക്കാ​ൻ പു​തി​യ ധാ​ര​ണ​പ​ത്ര​ത്തി​ൽ ഒ​പ്പി​ടു​ന്ന​തി​ലൂ​ടെ ക​ഴി​യു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യി വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Agreementhealth servicesKing Abdullah UniversityAmerican institution
News Summary - developing health services; Agreement with King Abdullah University American institution
Next Story