വിധിയൊരു രജതരേഖ -പ്രവാസി വെൽഫെയർ
text_fieldsറിയാദ്: മാധ്യമങ്ങളെ സ്വന്തം കാൽക്കീഴിൽ നിർത്താനുള്ള അധികാര കേന്ദ്രങ്ങളുടെ നീക്കങ്ങളെ ശക്തമായി ചെറുക്കാനായില്ലെങ്കിൽ ജനാധിപത്യം, മതേതരത്വം തുടങ്ങി കാലങ്ങളായി സൂക്ഷിച്ചു പോന്ന മൂല്യങ്ങൾ നമുക്ക് എന്നന്നേക്കുമായി നഷ്ടപ്പെടുമെന്ന് പ്രവാസി വെൽഫെയർ റിയാദ് ഘടകം അഭിപ്രായപ്പെട്ടു. പൊതുവെ ദുർബലമായ നിയമവാഴ്ചയും പാർലമെൻററി, ജുഡീഷ്യറി സംവിധാനങ്ങളും മീഡിയ രംഗത്തെ അനാരോഗ്യ പ്രവണതകളും നമ്മെ ഇരുട്ടിലേക്കാണ് നയിക്കുന്നത്. കുറച്ച് മാധ്യമങ്ങളെങ്കിലും നൽകിയിരുന്ന ഇത്തിരിവെട്ടം പോലും ഊതിക്കെടുത്താനുള്ള ശ്രമങ്ങളാണ് ഇന്ന് നടക്കുന്നത്. ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യം, പൗരാവകാശം എന്നിവ ഇല്ലാതാക്കാനുള്ള ഫാഷിസ്റ്റ് ശ്രമങ്ങൾക്ക് പരമോന്നത നീതിപീഠം നൽകിയ ഈ താക്കീത് പോരാട്ടത്തിന്റെ പാതയിൽ ഒരു രജതരേഖയാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

