Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകഅ്​ബയുടെ വാതിൽ...

കഅ്​ബയുടെ വാതിൽ രൂപകൽപന ചെയ്​ത എൻജിനീയർ നിര്യാതനായി

text_fields
bookmark_border
കഅ്​ബയുടെ വാതിൽ രൂപകൽപന ചെയ്​ത എൻജിനീയർ നിര്യാതനായി
cancel

ജിദ്ദ: കഅ്​ബയുടെ നിലവിലെ വാതിൽ രൂപകൽപന ചെയ്​ത എൻജിനീയർ മുനീർ അൽജുന്ദി നിര്യാതനായി. സിറിയയിലെ ഹിംസിൽ ജനിച്ച മുനീർ അൽജുന്ദി ജർമനിയിലാണ്​ മരിച്ചത്​. ഖാലിദ്​ രാജാവി​െൻറ ഭരണകാലത്താണ് മുനീർ അൽജുന്ദി കഅ്​ബയുടെ വാതിൽ രൂപകൽപന ചെയ്​തത്​. 1977ൽ ഹറമിലെത്തിയപ്പോഴാണ്​​ ഖാലിദ്​ രാജാവ്​ ശുദ്ധ സ്വർണം ഉപയോഗിച്ച്​​ കഅ്​ബക്ക്​ വാതിൽ പണിയാൻ നിർദേശം നൽകിയത്​.

അത്​ രൂപകൽപന ചെയ്യാൻ മുനീർ അൽജുന്ദിയെയും തെരഞ്ഞെടുത്തു. മക്കയിലെ ശൈഖ്​ മഹ്​മൂദ്​ ബദ്​റി​െൻറ ഫാക്​ടറിയിലാണ്​​ വാതിൽ നിർമിച്ചത്​. നിർമാണത്തിന്​ 280 കിലോ സ്വർണം ഉപയോഗിച്ചുവെന്നാണ്​ കണക്ക്​. അബ്​ദുൽ അസീസ്​ രാജാവും കഅ്​ബക്ക്​ കവാടം നിർമിക്കാൻ അൽബദർ കുടുംബത്തെയാണ്​ നേരത്തേ ചുമതലപ്പെടുത്തിയിരുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Muneer Al JundiDesigner of Kaaba
News Summary - Designer of Kaaba Door Muneer Al Jundi passes away in Germany
Next Story