ദേശീയ ദിനാഘോഷം; മുൻസിപ്പാലിറ്റികൾ ഒരുങ്ങുന്നു
text_fieldsജിദ്ദ : 88ാത് ദേശീയദിനാഘോഷത്തിന് വിവിധ മേഖലകളിലെ മുനിസിപ്പാലിറ്റികൾക്ക് കീഴിൽ വിപുലമായ ഒരുക്കങ്ങൾ. അബ്ഹ, ജീസാൻ, മദീന തുടങ്ങിയ വിവിധ മേഖലകളിൽ പ്രധാന റോഡുകളിലും റൗണ്ട്എബൗട്ടിലും ദേശീയ പതാക ഉയർത്തികെട്ടുകയും സൽമാൻ രാജാവിേൻറയും കിരീടാവകാശിയുടേയും ചിത്രങ്ങളോട് കൂടി ബോർഡുകൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. വൈജ്ഞാനിക മത്സര, വിനോദപരിപാടികളും പ്രദർശനങ്ങളും ഒരുക്കിയിട്ടുണ്ട്. അബ്ഹയിലെ പ്രധാന റോഡുകളിൽ 5000 പതാകകൾ കെട്ടിയതായി മുനിസിപ്പാലിറ്റി മീഡിയ കേന്ദ്രം വ്യക്തമാക്കി. അബ്ഹ പട്ടണ കവാടങ്ങളും റൗണ്ട്എബൗട്ടുകളും വർണ ബൾബുകളാൽ അലങ്കരിച്ചിട്ടുണ്ട്.
അൽഹുസാം ദാഇരി റോഡ്, വിമാനത്താവള റോഡ്, സിറ്റി സെൻറർ, ശാരിഅ് ഫന്ന് എന്നിവ ഇതിലുൾപ്പെടും. തൊഴിലാളികളും സുപർവൈസർമാരുമായി 100 ഒാളം പേർ ജോലിക്കുണ്ടായിരുന്നുവെന്നും മീഡിയ സെൻറർ പറഞ്ഞു. മദീനയിൽ ആറ് സ്ഥലങ്ങളിലാണ് ആഘോഷ പരിപാടികൾ. പ്രധാന ആഘോഷ പരിപാടികൾ കിങ് ഫഹദ് ഗാർഡനിലാണ് നടക്കുക. ഇവിടുത്തെ പരിപാടികൾ ഭീമൻ സ്ക്രീനുകളിലൂടെ ആളുകൾ കാണിക്കുമെന്ന് സംഘാടകർ വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
