മരുഭൂമി സന്ദർശകരും ക്യാമ്പ് സൈറ്റ് ഉടമകളും നിയമം കർശനമായി പാലിക്കണം
text_fieldsസുബിയയിൽ അനധികൃത നിർമാണങ്ങൾ പൊളിച്ചുനീക്കുന്നു
കുവൈത്ത് സിറ്റി: മരുഭൂമി സന്ദർശകരും ക്യാമ്പ് സൈറ്റ് ഉടമകളും ചട്ടങ്ങളും സംവിധാനങ്ങളും കർശനമായി പാലിക്കണമെന്ന് മുനിസിപ്പൽ കാര്യ സഹമന്ത്രിയും ഭവനകാര്യ സഹമന്ത്രിയുമായ അബ്ദുല്ലത്തീഫ് അൽ മിഷാരി ഉണർത്തി.
ലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ ഉടനടി നടപടിയെടുക്കുമെന്നും നിർദേശിച്ചു. സുബിയയിൽ ഫീൽഡ് സന്ദർശനം നടത്തുകയായിരുന്നു അദ്ദേഹം. കുവൈത്ത് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മനൽ അൽ അസ്ഫാറും മുതിർന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
സന്ദർശനവേളയിൽ ലംഘനങ്ങൾ ഉടനടി നീക്കാൻ മന്ത്രി ആവശ്യപ്പെട്ടു. നിയമലംഘകരോട് എല്ലാ അവശിഷ്ടങ്ങളും ഉടനടി നീക്കാനും നിയുക്ത ക്യാമ്പിങ് ഏരിയകളിൽ തന്നെ തുടരാനും അൽ മിഷാരി ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രാലയവുമായും പരിസ്ഥിതി പബ്ലിക് അതോറിറ്റിയുമായും ഏകോപിപ്പിച്ച് നിയന്ത്രണങ്ങൾ പൂർണമായി നടപ്പാക്കുന്നത് ഉറപ്പാക്കാനും അനധികൃത ക്യാമ്പ് സൈറ്റുകൾ നീക്കം ചെയ്യാനും മന്ത്രി പരിശോധന സംഘങ്ങൾക്ക് നിർദേശം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

