‘ഡെസേർട്ട് ഡ്രീം’; സൗദിയിൽ ഒരു അസാധാരണ യാത്രാനുഭവത്തിന് സൗകര്യമൊരുക്കുക ലക്ഷ്യം -ആഴ്സനാലെ സി.ഇ.ഒ
text_fields‘ഡെസേർട്ട് ഡ്രീം’ ആഡംബര ട്രെയിൻ
റിയാദ്: ‘ഡെസേർട്ട് ഡ്രീം’ ആഡംബര ട്രെയിൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചപ്പോൾ സൗദിയുടെ ഹൃദയത്തിലൂടെ അവിസ്മരണീയമായ ഒരു യാത്രാനുഭവം നൽകുക എന്നതാണ് ലക്ഷ്യമെന്ന് ആഴ്സനാലെ ഗ്രൂപ്പ് സി.ഇ.ഒ പൗലോ ബാർലെറ്റ പറഞ്ഞു.
ഒരു ആഡംബര ട്രെയിൻ എന്നതിലുപരിയാണ് ഇത്. അത്യാധുനിക രൂപകൽപ്പനയും മികച്ച സേവനവും പുരാതന സാംസ്കാരിക പാരമ്പര്യങ്ങളും സമന്വയിപ്പിക്കുന്ന ആഴത്തിലുള്ള അനുഭവത്തെ ഇത് പ്രതിനിധീകരിക്കുന്നു. 2026 മൂന്നാം പാദത്തിന്റെ അവസാനത്തോടെ ‘ഡെസേർട്ട് ഡ്രീം’ ട്രെയിൻ പ്രവർത്തനം ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് ആഴ്സനാലെ സി.ഇ.ഒ വിശദീകരിച്ചു.
റിസർവേഷൻ സംവിധാനവും പ്രത്യേക ഓഫറുകളും ഡെസേർട്ട് ഡ്രീം ട്രെയിനിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഉടൻ പ്രഖ്യാപിക്കും. സൗദി റെയിൽവേയും ആഴ്സനാലെയും തമ്മിൽ കഴിഞ്ഞ വർഷം ഒപ്പുവെച്ച കരാർ നടപ്പാക്കുന്നതിന്റെ വിപുലമായ ഘട്ടത്തെ പ്രതിനിധീകരിക്കുന്നതാണ് ഈ പ്രഖ്യാപനം.
രാജ്യത്തെ റെയിൽവേ വഴിയുള്ള ആഡംബര യാത്രയെ പുനർനിർവചിക്കാനുള്ള അതിമോഹമായ വീക്ഷണത്തെ അടിസ്ഥാനമാക്കിയാണ് ഈ ട്രെയിൻ. ആഡംബര ടൂറിസം അനുഭവം മെച്ചപ്പെടുത്തുന്നതിനും സാംസ്കാരിക മേഖലയെ പിന്തുണയ്ക്കുന്നതിനുമുള്ള ‘സൗദി വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമാമാണെന്നും ആഴ്സനാലെ സി.ഇ.ഒ പറഞ്ഞു.
സംയോജിത റെയിൽവേ ശൃംഖല വികസനത്തിനുള്ള പുതിയ ചുവടുവെപ്പ്
റിയാദ്: ഗതാഗത, ടൂറിസം മേഖലകളെ മെച്ചപ്പെടുത്തുന്ന നൂതനമായ പരിഹാരങ്ങളിലൂടെ സംയോജിത റെയിൽവേ ശ്യംഖല വികസിപ്പിക്കുക എന്ന കാഴ്ചപ്പാട് കൈവരിക്കാനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധത സ്ഥിരീകരിക്കുന്നതാണ് ‘ഡെസേർട്ട് ഡ്രീം’ എന്ന് ഗതാഗത ലോജിസ്റ്റിക് മന്ത്രി എൻജി. സ്വാലിഹ് അൽജാസർ പറഞ്ഞു.
ഒരു ആഗോള ലോജിസ്റ്റിക്സ് കേന്ദ്രമെന്ന നിലയിൽ സൗദിയുടെ സ്ഥാനം വർധിപ്പിക്കുന്ന ഒരു സംയോജിത റെയിൽവേ ശൃംഖല വികസിപ്പിക്കുക എന്നതാണ് ഗതാഗത ലോജിസ്റ്റിക്സിന്റെ ദേശീയ തന്ത്രം ലക്ഷ്യമിടുന്നത്.
ഏറ്റവും ഉയർന്ന അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കനുസൃതമായി അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ സൗദി ശ്രമിക്കുന്നതിന്റെ അഭിലാഷത്തിന്റെ ഭാഗമാണ് പദ്ധതി പ്രതിഫലിപ്പിക്കുന്നതെന്നും ഗതാഗത മന്ത്രി പറഞ്ഞു.
ഒരു വിശിഷ്ട വിനോദസഞ്ചാര കേന്ദ്രമെന്ന നിലയിൽ സൗദിയുടെ ആകർഷണീയത വർധിപ്പിക്കുന്ന അസാധാരണമായ യാത്രാനുഭവങ്ങൾ നൽകാനുള്ള പ്രതിബദ്ധതയും ഇത് പ്രതിഫലിപ്പിക്കുന്നു. ആഡംബരവും നൂതനത്വവും ആധികാരികമായ സാംസ്കാരിക ഐഡന്റിറ്റിയും ട്രെയിൻ സമന്വയിപ്പിക്കുന്നുവെന്നും ഗതാഗത മന്ത്രി പറഞ്ഞു.
സൗദി റെയിൽവേയുടെ മികവിന്റെ പ്രതിഫലനം
റിയാദ്: ‘സൗദി വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിൽ സൗദി റെയിൽവേ (സാർ) വഹിക്കുന്ന പങ്കിന്റെ പ്രതിഫലനമാണ് ‘ഡെസേർട്ട് ഡ്രീം’ പദ്ധതിയെന്ന് സി.ഇ.ഒ ഡോ. ബശ്ശാർ അൽ മാലിക് പറഞ്ഞു.
ഗതാഗത മേഖലയും വിവിധ സാമ്പത്തിക, ടൂറിസം മേഖലകളും തമ്മിലുള്ള സംയോജനം ഇത് വർധിപ്പിക്കും. സൗകര്യവും ആഡംബരവും സമന്വയിപ്പിച്ച് അഭൂതപൂർവമായ സേവനങ്ങളാണ് ഈ പദ്ധതിയിലൂടെ ‘സാർ’ വാഗ്ദാനം ചെയ്യുന്നത്.
റെയിൽവേ വഴിയുള്ള ആഡംബര യാത്രാനുഭവങ്ങൾ നൽകുന്ന മുൻനിര രാജ്യങ്ങളുടെ കൂട്ടത്തിൽ ഇത് സൗദിയെ ഉൾപ്പെടുത്തുന്നുവെന്നും സി.ഇ.ഒ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

