Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസുഡാൻ ഉപപ്രധാനമന്ത്രി...

സുഡാൻ ഉപപ്രധാനമന്ത്രി സൗദി പ്രസ്​ ഏജൻസി ആസ്​ഥാനം സന്ദർശിച്ചു

text_fields
bookmark_border
സുഡാൻ ഉപപ്രധാനമന്ത്രി സൗദി പ്രസ്​ ഏജൻസി ആസ്​ഥാനം സന്ദർശിച്ചു
cancel
camera_alt???? ?????? ????? ???????? ????? ?????????????????? ???????? ???????????? ???. ?????????? ????? ??????? ???????????????
റിയാദ്​: സുഡാൻ ഉപപ്രധാനമന്ത്രിയും ഇൻഫർമേഷൻ മന്ത്രിയുമായ ഡോ. അഹ്​മ്മദ്​ ബിലാൻ ഉസ്​മാൻ റിയാദ്​ ഹയ്യ്​ സഹാഫയിലെ സൗദി പ്രസ്​ ഏജൻസി ആസ്​ഥാനം സന്ദർശിച്ചു. ഒ​ദ്യോഗിക സന്ദർശനാർഥം സൗദിയിലെത്തിയതായിരുന്നു സുഡാൻ ഉപപ്രധാനമന്ത്രി. ഏജൻസി ആസ്​ഥാനത്തെ വിവിധ വകുപ്പുകളും  സാ​േങ്കതിക സംവിധാനങ്ങളും മീഡിയാ ​കേന്ദ്രവും ഹാളുകളും അദ്ദേഹം സന്ദർശിച്ചു. സൗദി പ്രസ്​ ഏജൻസി പ്രസിഡൻറ്​ അബ്​ദുല്ല ബിൻ ഫഹദ്​ അൽഹുസൈൻ ഏജൻസിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. സൗദി പ്രസ്​ ഏജൻസി നേടിയ ഗുണനിലവാരത്തെ സുഡാൻ ഉപപ്രധാനമന്ത്രി പ്രശംസിച്ചു. സാ​േങ്കതിക വിദ്യ ഉപയോഗപ്പെടുത്തുന്നതിൽ ശ്രദ്ധേയവും മാതൃകാപരവുമായ രീതിയാണ്​ സൗദി പ്രസ്​ ഏജൻസിയുടേതെന്നും അദ്ദേഹം പറഞ്ഞു. സൂഡാൻ ബ്രാഡ്​കാസ്​റ്റിങ്​ കോർപ​േറഷൻ മേധാവി സുബൈർ ഉസ്​മാൻ അഹമ്മദ്​ ബാബ്​കർ, സുഡാൻ വാർത്ത ഏജൻസി മേധാവി ഇവദ്​ ജാദീൻ മുഹ്​യുദ്ദീൻ, എക്​സിക്യൂട്ടീവ്​ മേധാവി മുഹമ്മദ്​ ഫദ്​ൽ ബിലാൽ എന്നിവരും സന്നിഹിതരായിരുന്നു. നേരത്തെ സൗദി വാർത്താ സാംസ്​കാരിക വകുപ്പ്​ മന്ത്രി ഡോ. അവാദ്​ ബിൻ സ്വാലിഹ്​ അൽഅവാദുമായി കൂടിക്കാഴ്​ച നടത്തിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsdeputy prime minister
News Summary - deputy prime minister-saudi-gulf news
Next Story