ഹറമൈൻ റെയിൽവേ സ്റ്റേഷൻ ഡെപ്യൂട്ടി ഗവർണർ സന്ദർശിച്ചു
text_fieldsഹറമൈൻ റെയിൽവേ സ്റ്റേഷൻ
ജിദ്ദ: ജിദ്ദ വിമാനത്താവളം അൽഹറമൈൻ റെയിൽവേ സ്റ്റേഷൻ മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ മിശ്അൽ സന്ദർശിച്ചു. യാത്രക്കാർക്കും തീർഥാടകർക്കും നൽകുന്ന സേവനങ്ങളും റമദാന്റെ ഒരുക്കങ്ങളും പരിശോധിക്കുന്നതിന്റെ ഭാഗമാണ് സന്ദർശനം.
ട്രെയിൻ സർവിസുകളെക്കുറിച്ച വിശദീകരണം ഡെപ്യൂട്ടി ഗവർണർ കേൾക്കുകയും സ്റ്റേഷനിലെ സൗകര്യങ്ങൾ സന്ദർശിക്കുകയും ചെയ്തു.
പിന്നീട് ട്രെയിനിൽ മക്കയിലേക്ക് പോയി. ട്രെയിനിലെ നിരവധി ജീവനക്കാരെ കാണുകയും റമദാൻ മാസത്തിലെ ഉംറ സീസൺ പ്രവർത്തന പദ്ധതികൾ, ഹറമൈൻ എക്സ്പ്രസ് ട്രെയിൻ നൽകുന്ന പുതിയ സേവനങ്ങൾ എന്നിവയെക്കുറിച്ച് അന്വേഷിക്കുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

