Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ഡിപോർട്ടസ് 2.0’...

‘ഡിപോർട്ടസ് 2.0’ കായികമേള; റെഡ് ഹൗസ് ജേതാക്കൾ

text_fields
bookmark_border
‘ഡിപോർട്ടസ് 2.0’ കായികമേള; റെഡ് ഹൗസ് ജേതാക്കൾ
cancel
camera_alt

വുമൺ ഓഫ് വിസ്ഡം ലേഡീസ് ക്ലബി​െൻറ ആഭിമുഖ്യത്തിൽ ജിദ്ദയിൽ സംഘടിപ്പിച്ച 'ഡിപോർട്ടസ് 2.0' കായികമത്സര വിജയികൾക്ക് ട്രോഫി സമ്മാനിക്കുന്നു

Listen to this Article

ജിദ്ദ: വുമൺ ഓഫ് വിസ്ഡം (ഡബ്ലിയു.ഒ.ഡബ്ലിയു) ലേഡീസ് ക്ലബ്ബി​െൻറ ആഭിമുഖ്യത്തിൽ ജിദ്ദയിൽ സംഘടിപ്പിച്ച 'ഡിപോർട്ടസ് 2.0' കായികമേള വനിതകൾക്ക് ആവേശകരമായ അനുഭവമായി. അൽ ഹറസാത്തിലെ സ്പോർട്സ് വില്ലയിൽ നടന്ന മത്സരങ്ങളിൽ നൂറുകണക്കിന് വനിതകൾ പങ്കെടുത്തു. കായികതാരങ്ങളെ മത്സരത്തിനായി സജ്ജരാക്കാൻ ഹസ്‌ന സനം നയിച്ച വാം അപ്പ് സെഷനോടെയാണ് മത്സരങ്ങൾ ആരംഭിച്ചത്.

ഗ്രീൻ, റെഡ്, ബ്ലൂ, യെല്ലോ എന്നിങ്ങനെ നാല് ടീമുകളായി തിരിഞ്ഞാണ് മത്സരങ്ങൾ നടന്നത്. ഓരോ ടീമും മികച്ച കായികക്ഷമതയും ടീം വർക്കും കാഴ്ചവെച്ചപ്പോൾ ഏറ്റവും കൂടുതൽ പോയിന്റുകളുമായി റെഡ് ഹൗസ് ജേതാക്കളായി.കായികക്ഷമതയും വിനോദവും ഒത്തുചേർന്ന നിരവധി മത്സരങ്ങളാണ് അരങ്ങേറിയത്. വേഗതയും തന്ത്രവും ഒത്തുചേർന്ന ടർബോ റേസ്, വെല്ലുവിളികൾ നിറഞ്ഞ ഒബ്‌സ്റ്റക്കിൾ റേസ്, ഏകാഗ്രത പരിശോധിച്ച കപ്പ് ബാലൻസ് തുടങ്ങിയ ഇനങ്ങളിൽ പങ്കെടുത്തവർ മികച്ച പ്രകടനം കാഴ്ചവെച്ചു. മത്സരത്തിലെ ഏറ്റവും വലിയ ആകർഷണം വടംവലി ആയിരുന്നു.കായിക മത്സര ഉദ്‌ഘാടന പരിപാടിയിൽ ജെസ്സി സുബൈർ സ്വാഗതവും ഫസ്‌ന സുബൈർ നന്ദിയും പറഞ്ഞു.

ക്ലബ്ബ് ഭാരവാഹികളായ ഫസ്‌ന സുബൈർ, ജെസ്സി സുബൈർ, ഷംന സനൂജ്, റെജിന നബീൽ, ഹസ്‌ന സനം, ഹന്ന ഫാത്തിമി , ഫെബി ഷാമിൽ, സഫ കരുമാര, സുമിന കുട്ടിയാലി എന്നിവർ കായിക മേളക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - 'Deportes 2.0' sports festival; Red House wins
Next Story