സ്ത്രീകൾക്ക് ഉന്നത വിദ്യാഭ്യാസ വിലക്ക്; അഫ്ഗാനിസ്താൻ സർക്കാർ പിന്മാറണമെന്ന് സൗദി അറേബ്യ
text_fieldsജിദ്ദ: ഉന്നത വിദ്യാഭ്യാസം നേടുന്നതിൽനിന്ന് സ്ത്രീകൾക്ക് വിലക്കേർപ്പെടുത്താനുള്ള തീരുമാനത്തിൽനിന്ന് അഫ്ഗാനിസ്താൻ സർക്കാർ പിന്മാറണമെന്ന് സൗദി അറേബ്യ.
അഫ്ഗാൻ പെൺകുട്ടികൾക്ക് യൂനിവേഴ്സിറ്റി വിദ്യാഭ്യാസത്തിനുള്ള അവകാശം നിഷേധിച്ചതിൽ സൗദി വിദേശമന്ത്രാലയം ആശ്ചര്യവും ഖേദവും പ്രകടിപ്പിച്ചു.
ഈ തീരുമാനം എല്ലാ ഇസ്ലാമിക രാജ്യങ്ങളിലും ആശ്ചര്യമാണ് ഉളവാക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസത്തിൽനിന്ന് സ്ത്രീകളെ വിലക്കുന്നത് അഫ്ഗാൻ സ്ത്രീകൾക്ക് അവരുടെ നിയമപരമായ അവകാശങ്ങൾ നൽകുന്നതിന് വിരുദ്ധമാണ്.
അവയിൽ പ്രധാനം വിദ്യാഭ്യാസത്തിനുള്ള അവകാശമാണ്. അത് അഫ്ഗാനിസ്താന്റെയും അവിടത്തെ ജനങ്ങളുടെയും സുരക്ഷ, സ്ഥിരത, വികസനം, സമൃദ്ധി എന്നിവയെ പിന്തുണയ്ക്കുന്നതിന് സംഭാവന ചെയ്യുന്നുവെന്നും വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

