Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജനാധിപത്യത്തിന് ഇപ്പോൾ കാവൽക്കാരുണ്ട്

text_fields
bookmark_border
ജനാധിപത്യത്തിന് ഇപ്പോൾ കാവൽക്കാരുണ്ട്
cancel

ജ​നാ​ധി​പ​ത്യ​വി​ശ്വാ​സി​ക​ൾ​ക്ക് ആ​ശ്വാ​സ​വും പ്ര​തീ​ക്ഷ​യും പ​ക​രു​ന്ന ഒ​രു വ​ർ​ഷ​മാ​യാ​ണ് 2026 വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. ത​ക​ർ​ന്നു​വീ​ഴു​മെ​ന്ന് ക​രു​തി​യ ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ എ​ല്ലാ പ്ര​തി​സ​ന്ധി​ക​ളെ​യും അ​തി​ജീ​വി​ച്ച് പ​തു​ക്കെ മു​ന്നേ​റു​ന്ന കാ​ഴ്ച​യാ​ണ് രാ​ജ്യം നി​ല​വി​ൽ ക​ണ്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഭ​രി​ക്കു​ന്ന എ​ൻ.​ഡി.​എ. സ​ർ​ക്കാ​ർ ഇ​തി​നെ ശ​ക്ത​മാ​യി എ​തി​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, അ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ രാ​ജ്യ​ത്തെ യു​വ​ജ​ന​ത മു​ൻ​കൂ​ട്ടി ത​യ്യാ​റെ​ടു​ത്തു​ക​ഴി​ഞ്ഞു.

പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​വും (സി.​എ.​എ), എ​ൻ.​ആ​ർ.​സി​യും കൊ​ണ്ടു​മാ​യാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​ദ്യം ജ​നാ​ധി​പ​ത്യ​ത്തി​ന്റെ അ​ടി​ത്ത​റ​യി​ള​ക്കാ​ൻ ശ്ര​മി​ച്ച​ത്. എ​ന്നാ​ൽ പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ നി​ര​ന്ത​ര​മാ​യ നി​യ​മ​പോ​രാ​ട്ട​ങ്ങ​ൾ കാ​ര​ണം അ​ത് ഉ​ദ്ദേ​ശി​ച്ച രീ​തി​യി​ൽ ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​രി​ന് സാ​ധി​ച്ചി​ല്ല.

പി​ന്നീ​ട് 'വേ​ലി​യെ​ച്ചൊ​ല്ലി വി​ള​വ് തി​ന്നു​ക' എ​ന്ന നി​ല​യി​ലു​ള്ള കു​ത​ന്ത്ര​ങ്ങ​ളാ​ണ് ക​ണ്ട​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി എ​സ്.​ഐ.​ആ​ർ. എ​ന്ന ആ​ശ​യം കൊ​ണ്ടു​വ​ന്ന് വോ​ട്ട് വെ​ട്ടി​നി​ര​ത്ത​ൽ പ്ര​ക്രി​യ ആ​രം​ഭി​ച്ചു. ബം​ഗാ​ൾ തി​ര​ഞ്ഞെ​ടു​പ്പി​ല​ട​ക്കം ഈ ​കു​ത​ന്ത്രം കേ​ന്ദ്ര​സ​ർ​ക്കാ​ർ തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നി​ൽ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി ന​ട​പ്പാ​ക്കി​യെ​ന്നാ​ണ് പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​രു​ടെ വി​ല​യി​രു​ത്ത​ൽ.

ചു​രു​ങ്ങി​യ മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ കോ​ടാ​നു​കോ​ടി വോ​ട്ടു​ക​ളാ​ണ് വോ​ട്ട​ർ പ​ട്ടി​ക​യി​ൽ നി​ന്നും അ​പ്ര​ത്യ​ക്ഷ​മാ​യ​ത്. വെ​ട്ടി​ച്ചു​രു​ക്ക​പ്പെ​ട്ട കോ​ടി​ക്ക​ണ​ക്കി​ന് വോ​ട്ട​ർ​മാ​ർ എ​വി​ടെ​യെ​ന്ന പ്ര​തി​പ​ക്ഷ​ത്തി​ന്റെ ചോ​ദ്യ​ത്തി​ന് തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് ഇ​ന്നും മ​റു​പ​ടി​യി​ല്ല. ആ ​വോ​ട്ട​ർ​മാ​രെ മാ​ത്രം ക​ണ​ക്കാ​ക്കി​യാ​ൽ മ​റ്റൊ​രു വ​ലി​യ രാ​ജ്യം ത​ന്നെ സൃ​ഷ്ടി​ക്കാ​നു​ള്ള അ​ത്ര​യും വ​രു​മെ​ന്ന​താ​ണ് യാ​ഥാ​ർ​ത്ഥ്യം.

ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ഷ്ട്രീ​യ പ്ര​തി​പ​ക്ഷ​ത്തി​ന് സ​മാ​ന​മാ​യി ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ലൂ​ടെ ‘സി.​ജെ.​പി.’ എ​ന്ന യു​വ സം​ഘ​ട​ന പി​റ​വി​യെ​ടു​ക്കു​ന്ന​ത്. നീ​റ്റ് പ​രീ​ക്ഷ​യി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ചൂ​ണ്ടി​ക്കാ​ണി​ച്ച് അ​ന്ന​ത്തെ മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​നെ​തി​രെ നി​ര​ന്ത​ര സ​മ​ര​ങ്ങ​ൾ ന​യി​ച്ച് അ​ദ്ദേ​ഹ​ത്തെ രാ​ജി​വെ​പ്പി​ക്കാ​ൻ ഈ ​സം​ഘ​ട​ന​യ്ക്ക് സാ​ധി​ച്ചി​രു​ന്നു. നി​ല​വി​ൽ പ്ര​തി​പ​ക്ഷ​മാ​യ ‘ഇ​ന്ത്യാ’ മു​ന്ന​ണി​യോ​ടൊ​പ്പം ചേ​ർ​ന്ന്, എ​സ്.​ഐ.​ആ​ർ. വി​ഷ​യം മു​ൻ​നി​ർ​ത്തി രാ​ജ്യ​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ വീ​ണ്ടും സ​മ​ര​കാ​ഹ​ള​ങ്ങ​ളു​മാ​യി അ​വ​ർ നി​ര​ത്തി​ലി​റ​ങ്ങി​യി​രി​ക്കു​ക​യാ​ണ്.

ചീ​ഫ് തി​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്റെ നി​ല​പാ​ടു​ക​ൾ കേ​ന്ദ്ര സ​ർ​ക്കാ​രി​ന് അ​നു​കൂ​ല​മാ​ണെ​ന്നും, ക​മ്മീ​ഷ​ൻ സ്വ​ത​ന്ത്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ന്നും ഇ​രു​പ​ക്ഷ​വും വ​സ്തു​ത​ക​ൾ നി​ര​ത്തി രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ട്. ഇ​തി​നി​ട​യി​ൽ ബി.​ജെ.​പി. ക​മ്മീ​ഷ​നെ സം​ര​ക്ഷി​ച്ച് സം​സാ​രി​ക്കു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ സം​ശ​യം കൂ​ടു​ത​ൽ ബ​ല​പ്പെ​ടു​ത്തു​ന്ന​താ​യി മാ​റി. ഇ​തോ​ടെ രാ​ജ്യം വീ​ണ്ടു​മൊ​രു ശ​ക്ത​മാ​യ സ​മ​ര​മു​ഖ​ത്തേ​ക്ക് സാ​ക്ഷ്യം വ​ഹി​ച്ചി​രി​ക്കു​ക​യാ​ണ്. ഗ്യാ​നേ​ഷ് കു​മാ​ർ അ​ട​ക്ക​മു​ള്ള കു​റ്റാ​രോ​പി​ത​ർ വ​രും ദി​വ​സ​ങ്ങ​ളി​ൽ രാ​ജി​വെ​ക്കു​മെ​ന്നാ​ണ് ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ ആ​ത്മ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Democracy now has guards
Next Story