കവർന്നെടുക്കപ്പെട്ട ജനാധിപത്യവും ഇന്ത്യൻ സ്വാതന്ത്ര്യവും - പ്രവാസി വെൽഫെയർ ചർച്ചാസദസ്സ് സംഘടിപ്പിച്ചു
text_fieldsകവർന്നെടുക്കപ്പെട്ട ജനാധിപത്യവും ഇന്ത്യൻ സ്വാതന്ത്ര്യവും' എന്ന വിഷയത്തിൽ പ്രവാസി വെൽഫെയർ അൽഖോബാർ റീജനൽ കമ്മിറ്റി സംഘടിപ്പിച്ച ചർച്ചാസദസ്സിൽ താഹിറ ഷജീർ സംസാരിക്കുന്നു
അൽഖോബാർ: പ്രവാസി വെൽഫെയർ അൽഖോബാർ റീജനൽ ഘടകം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് 'കവർന്നെടുക്കപ്പെട്ട ജനാധിപത്യവും ഇന്ത്യൻ സ്വാതന്ത്ര്യവും' എന്ന തലക്കെട്ടിൽ ചർച്ചാസദസ്സ് സംഘടിപ്പിച്ചു.
റീജനൽ കമ്മിറ്റി അംഗം പി.ടി അഷ്റഫ് നയിച്ച ചർച്ച സദസ്സിൽ ആരിഫലി പ്രമേയ അവതരണവും ജനറൽ സെക്രട്ടറി ഫൗസിയ വിഷയാവതരണവും നടത്തി. ഭരണഘടന സ്ഥാപനങ്ങൾ ഉത്തരവാദിത്വങ്ങൾ കൃത്യമായി നിർവഹിക്കണമെന്നും ജനത്തിന്റെ പരമാധികാരത്തെ ഇലക്ഷൻ കമീഷൻ തടഞ്ഞിരിക്കുന്നു എന്നുള്ള വസ്തുതയാണ് വോട്ടർ പട്ടിക ക്രമക്കേടിനെ തെളിവുകളോടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പുറത്തുകൊണ്ടുവന്നിരിക്കുന്നതെന്നും ഫൗസിയ അഭിപ്രായപ്പെട്ടു.
വൈസ് പ്രസിഡന്റ് താഹിറ ഷജീർ അധ്യക്ഷതവഹിച്ചു. എസ്.ടി ഹിഷാം, മെഹബൂബ്, അബ്ദുറഊഫ്, രജ്ന ഹൈദര്‍, ഷനോജ് എന്നിവർ ചർച്ചയിൽ സംസാരിച്ചു. ഭരണഘടനയുടെ നിലനിൽപ്പിനായുള്ള പോരാട്ടത്തിൽ എല്ലാ ജനാധിപത്യവിശ്വാസികളും പങ്കുചേരണമെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. നുഅ്മാൻ സ്വാഗതവും അൻവർ സലിം സമാപന പ്രസംഗവും നടത്തി. വിവിധ സാമൂഹിക, സാംസ്കാരിക രംഗത്തുള്ള പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

