Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദി എയർലൈൻസ്...

സൗദി എയർലൈൻസ് തിരുവനന്തപുരം സർവിസ്​ പുനരാരംഭിക്കണമെന്ന ആവശ്യം

text_fields
bookmark_border
സൗദി എയർലൈൻസ് തിരുവനന്തപുരം സർവിസ്​ പുനരാരംഭിക്കണമെന്ന ആവശ്യം
cancel

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ വി​വി​ധ ന​ഗ​ര​ങ്ങ​ളി​ൽ നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള സൗ​ദി എ​യ​ർ​ലൈ​ൻ​സ് (സൗ​ദി​യ) വി​മാ​ന സ​ർ​വി​സു​ക​ൾ എ​ത്ര​യും വേ​ഗം പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് റി​യാ​ദി​ൽ ‘സൗ​ദി​യ പാ​സ​ഞ്ച​ർ ഫോ​റം’ രൂ​പ​വ​ത്​​ക​രി​ച്ചു. പ്ര​വാ​സി സ​മൂ​ഹ​ത്തി​ന്റെ ദീ​ർ​ഘ​കാ​ല​ത്തെ ശ്ര​മ​ഫ​ല​മാ​യി 2017 ഒ​ക്ടോ​ബ​റി​ൽ റി​യാ​ദ്, ജി​ദ്ദ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് നേ​രി​ട്ടു​ള്ള സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ച്ചി​രു​ന്നെ​ങ്കി​ലും ചു​രു​ങ്ങി​യ കാ​ല​യ​ള​വി​നു​ള്ളി​ൽ അ​വ നി​ർ​ത്ത​ലാ​ക്കു​ക​യാ​യി​രു​ന്നു. നി​ല​വി​ൽ കേ​ര​ള​ത്തി​ൽ കൊ​ച്ചി​യി​ലേ​ക്കും കോ​ഴി​ക്കോ​ട്ടേ​ക്കും മാ​ത്ര​മാ​ണ് സൗ​ദി എ​യ​ർ​ലൈ​ൻ​സ് സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. തെ​ക്ക​ൻ കേ​ര​ള​ത്തി​ലെ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക്കാ​ർ​ക്കും ത​മി​ഴ്നാ​ട്ടി​ലെ ക​ന്യാ​കു​മാ​രി, തി​രു​നെ​ൽ​വേ​ലി, തൂ​ത്തു​ക്കു​ടി, രാ​മ​നാ​ഥ​പു​രം, വി​രു​ദു​ന​ഗ​ർ, ശി​വ​ഗം​ഗ എ​ന്നീ ആ​റ് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്കും അ​ന്താ​രാ​ഷ്​​ട്ര യാ​ത്ര​ക​ൾ​ക്ക് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​മാ​ണ് ഏ​ക ആ​ശ്ര​യം.

നി​ല​വി​ൽ നേ​രി​ട്ടു​ള്ള വി​മാ​ന​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ൽ മ​റ്റ് മി​ഡി​ൽ ഈ​സ്​​റ്റ്​ എ​യ​ർ​ലൈ​നു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന യാ​ത്ര​ക്കാ​ർ​ക്ക് ദീ​ർ​ഘ​നേ​ര​ത്തെ ട്രാ​ൻ​സി​റ്റും വി​മാ​നം മാ​റി ക​യ​റേ​ണ്ടി വ​രു​ന്ന​തും വ​ലി​യ ബു​ദ്ധി​മു​ട്ടാ​ണ് സൃ​ഷ്​​ടി​ക്കു​ന്ന​ത്. പ്ര​ത്യേ​കി​ച്ച് ചെ​റി​യ കു​ട്ടി​ക​ളു​മാ​യി യാ​ത്ര ചെ​യ്യു​ന്ന കു​ടും​ബ​ങ്ങ​ൾ, വ​യോ​ധി​ക​ർ, രോ​ഗി​ക​ൾ എ​ന്നി​വ​ർ​ക്ക് ഇ​ത് ഏ​റെ പ്ര​യാ​സ​ക​ര​മാ​ണ്.

അ​ഞ്ച് വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം കോ​ഴി​ക്കോ​ട് സെ​ക്ട​റി​ൽ സൗ​ദി​യ സ​ർ​വി​സു​ക​ൾ പു​ന​രാ​രം​ഭി​ച്ച​ത് സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ങ്കി​ലും, ഐ​ടി ഹ​ബും വി​ഴി​ഞ്ഞം തു​റ​മു​ഖ​വും ഉ​ൾ​പ്പെ​ടെ വ​ലി​യ വി​ക​സ​ന സാ​ധ്യ​ത​ക​ളു​ള്ള തി​രു​വ​ന​ന്ത​പു​ര​ത്തെ അ​വ​ഗ​ണി​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് റി​യാ​ദി​ൽ ചേ​ർ​ന്ന ഓ​ൺ​ലൈ​ൻ യോ​ഗം വി​ല​യി​രു​ത്തി.

കൊ​ച്ചി​യി​ലോ കോ​ഴി​ക്കോ​ട്ടോ ഇ​റ​ങ്ങി റോ​ഡ് മാ​ർ​ഗം തെ​ക്ക​ൻ ജി​ല്ല​ക​ളി​ലേ​ക്ക് യാ​ത്ര ചെ​യ്യേ​ണ്ടി വ​രു​ന്ന​വ​ർ​ക്ക് 12 മ​ണി​ക്കൂ​ർ വ​രെ അ​ധി​ക​മാ​യി ചെ​ല​വ​ഴി​ക്കേ​ണ്ടി വ​രു​ന്നു. കൂ​ടാ​തെ 30-45 ദി​വ​സ​ത്തെ അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് യാ​ത്ര​ക്കാ​യി മാ​ത്രം നാ​ല്​ ദി​വ​സം വ​രെ ന​ഷ്​​ട​പ്പെ​ടു​ന്ന​ത് വ​ലി​യ മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു​ണ്ട്. സൗ​ദി എ​യ​ർ​ലൈ​ൻ​സും എ​യ​ർ ഇ​ന്ത്യ​യും ത​മ്മി​ലു​ള്ള പു​തി​യ കോ​ഡ്-​ഷെ​യ​ർ ക​രാ​ർ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി സ​ർ​വി​സു​ക​ൾ വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​​ന്റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ വ്യോ​മ​യാ​ന മ​ന്ത്രി കി​ഞ്ച​ര​പ്പ റാം​മോ​ഹ​ൻ നാ​യി​ഡു​വി​നും സൗ​ദി ജ​ന​റ​ൽ അ​തോ​റി​റ്റി ഓ​ഫ് ഏ​വി​യേ​ഷ​നും നി​വേ​ദ​നം ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു.

കേ​ന്ദ്ര​മ​ന്ത്രി​ക്കു​ള്ള നി​വേ​ദ​നം ആ​റ്റി​ങ്ങ​ൽ എം.​പി അ​ടൂ​ർ പ്ര​കാ​ശ് പാ​ർ​ല​മെൻറ്​ സ​മ്മേ​ള​ന വേ​ള​യി​ൽ നേ​രി​ട്ട് കൈ​മാ​റും. സു​ബൈ​ർ​കു​ഞ്ഞ് ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ ഡോ. ​അ​ബ്​​ദു​ൽ അ​സീ​സ് സു​ബൈ​ർ​കു​ഞ്ഞ് നി​വേ​ദ​ന​ത്തി​െൻറ ക​ര​ട് അ​വ​ത​രി​പ്പി​ച്ചു. പ്ര​വാ​സി ഭാ​ര​തീ​യ പു​ര​സ്‌​കാ​ര ജേ​താ​വ് ശി​ഹാ​ബ് കൊ​ട്ടു​കാ​ട്, ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി, ജോ​സ​ഫ് അ​തി​രു​ങ്ക​ൽ, അ​ല​ക്സ് കൊ​ട്ടാ​ര​ക്ക​ര, ഇം​തി​യാ​സ് അ​ഹ​മ്മ​ദ്, റാ​ഫി പാ​ങ്ങോ​ട്, നി​സ്സാ​ർ പ​ള്ളി​ക്ക​ശ്ശേ​രി​ൽ, ഇ​സ്മാ​ഈ​ൽ നൗ​ഷാ​ദ്, അ​ബ്​​ദു​റ​ഹ്​​മാ​ൻ, അ​ന​സ് ഓ​ച്ചി​റ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​ബ​ന്ധി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Demand to resume Saudi Airlines Thiruvananthapuram service
Next Story