Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദയിൽ...

ജിദ്ദയിൽ ശുചിത്വമില്ലാത്ത വാഹനം ഉപയോഗിച്ച ഡെലിവറി ഡ്രൈവർക്ക് വിലക്ക്

text_fields
bookmark_border
ജിദ്ദയിൽ ശുചിത്വമില്ലാത്ത വാഹനം ഉപയോഗിച്ച ഡെലിവറി ഡ്രൈവർക്ക് വിലക്ക്
cancel

ജി​ദ്ദ: നി​ശ്ചി​ത ആ​രോ​ഗ്യ-​സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തെ സ​ർ​വീ​സ് ന​ട​ത്തി​യ ഡെ​ലി​വ​റി ഡ്രൈ​വ​ർ​ക്കെ​തി​രെ സൗ​ദി ട്രാ​ൻ​സ്‌​പോ​ർ​ട്ട് ജ​ന​റ​ൽ അ​തോ​റി​റ്റി (ടി.​ജി.​എ) ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ച്ചു. ജി​ദ്ദ ന​ഗ​ര​ത്തി​ൽ വി​ത​ര​ണ​ത്തി​നാ​യി ഉ​പ​യോ​ഗി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​ലെ അ​മി​ത​മാ​യ ശു​ചി​ത്വ​ക്കു​റ​വ് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ത്ത​ത്.

സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി​യ അ​തോ​റി​റ്റി, നി​യ​മ​ലം​ഘ​നം ന​ട​ത്തി​യ ഡ്രൈ​വ​റെ​യും അ​ദ്ദേ​ഹം പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ഡെ​ലി​വ​റി ക​മ്പ​നി​യെ​യും ക​ണ്ടെ​ത്തി. പ​രി​ശോ​ധ​ന​യി​ൽ വാ​ഹ​ന​ത്തി​ന്റെ​യും ഡെ​ലി​വ​റി​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളു​ടെ​യും ശു​ചി​ത്വ​നി​ല​വാ​രം അ​തീ​വ ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് ഡ്രൈ​വ​റെ ജോ​ലി​യി​ൽ നി​ന്ന് താ​ൽ​ക്കാ​ലി​ക​മാ​യി വി​ല​ക്കി.

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ​ക്കും സേ​വ​ന​ങ്ങ​ളു​ടെ ഗു​ണ​നി​ല​വാ​ര​ത്തി​നു​മാ​ണ് പ്ര​ഥ​മ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​തെ​ന്ന് ട്രാ​ൻ​സ്‌​പോ​ർ​ട്ട് ജ​ന​റ​ൽ അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. പ്ര​വ​ർ​ത്ത​ന നി​ബ​ന്ധ​ന​ക​ളു​ടെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ് ഇ​വി​ടെ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. പൊ​തു​ജ​നാ​രോ​ഗ്യ​ത്തി​ന് ഭീ​ഷ​ണി​യാ​കു​ന്ന ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ളി​ൽ ഒ​രു​വി​ധ വി​ട്ടു​വീ​ഴ്ച​യും ഉ​ണ്ടാ​കി​ല്ലെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ശി​ക്ഷാ​ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്നും അ​തോ​റി​റ്റി മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ഡെ​ലി​വ​റി മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളും സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് അ​തോ​റി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. സേ​വ​ന നി​ല​വാ​രം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നൊ​പ്പം, ത​ങ്ങ​ളു​ടെ കീ​ഴി​ലു​ള്ള ഡ്രൈ​വ​ർ​മാ​ർ കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പി​ന്തു​ട​രു​ന്നു​ണ്ടെ​ന്ന് ക​മ്പ​നി​ക​ൾ ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്നും ടി.​ജി.​എ. നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vehiclesbanneddelivery driverJeddah
News Summary - Delivery driver banned for using unsanitary vehicle in Jeddah
Next Story