Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമരിച്ചിട്ടും എന്തിനീ...

മരിച്ചിട്ടും എന്തിനീ ക്രൂരത? അസീറിൽ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലയക്കാൻ കാലതാമസം

text_fields
bookmark_border
മരിച്ചിട്ടും എന്തിനീ ക്രൂരത? അസീറിൽ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലയക്കാൻ കാലതാമസം
cancel
Listen to this Article

ഖമീസ് മുശൈത്ത്: അസീർ പ്രവിശ്യയിൽ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം യഥാസമയം നാട്ടിൽ എത്തിക്കുന്നതിൽ കാലതാമസം നേരിടുന്നതായി ആക്ഷേപം. ഭാരിച്ച പണച്ചെലവും ഇന്ത്യൻ കോൺസുലേറ്റ്​ കമ്യൂണിറ്റി വെൽഫെയർ കമ്മിറ്റിയിൽ പ്രദേശത്ത്​ നിന്നുള്ളവരുടെ പ്രാതിനിധ്യ കുറവുമാണ്​ ഇതിന്​ കാരണമാകുന്നത്.

മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന്​ 15,000 റിയാലോളം ചെലവ്​ വരും. ഇത്​ തൊഴിലുടമ (സ്പോൺസർ) വഹിക്കാതെ വരു​​േമ്പാഴാണ്​ പ്രതിസന്ധിയുണ്ടാകുന്നത്​. ഇത്തരം സാഹചര്യങ്ങളിൽ​ പ്രവാസി സംഘടനകൾ ഇടപെടുകയാണ് ചെയ്യുന്നത്. പക്ഷേ ഇത്രയും തുക കണ്ടെത്തി നാട്ടിൽ അയക്കുക ശ്രമകരമാണെന്ന്​ അസീർ പ്രവിശ്യയിലെ മലയാളി സംഘടനകൾ അഭിപ്രായപ്പെടുന്നു.

കോൺസുലേറ്റിന്​ കീഴിൽ ഇന്ത്യൻ പ്രവാസികളുടെ ക്ഷേമ, നിയമസഹായ പ്രവർത്തനങ്ങൾക്കായി രൂപവത്​കരിച്ച കമ്യൂണിറ്റി വെൽഫെയർ കമ്മിറ്റിയിൽ അസീർ പ്രവി​ശ്യയിൽ നിന്ന്​ വേണ്ടത്ര അംഗങ്ങളില്ലാത്തതാണ്​ മറ്റൊരു വെല്ലുവിളി. സ്​പോൺസറുടെ കീഴിൽനിന്ന്​ ഒളിച്ചോടി 'ഹുറൂബ്​' കേസിൽപെട്ടവരുടെയും കമ്പനികളി​ൽ തൊഴിൽ പ്രശ്നങ്ങളിൽപ്പെട്ടവരുടെയും സഹായത്തിന് പോകുമ്പോഴാണ്​ കോൺസുലേറ്റ് വെൽഫയർ കമ്മിറ്റി അംഗങ്ങളില്ലാത്തതി​െൻറ കുറവ്​ വലിയ പ്രതിസന്ധിയായി മാറുന്നതെന്ന്​ പ്രവാസി സംഘടനാഭാരവാഹികൾ ചൂണ്ടിക്കാട്ടുന്നു.

അബ്ഹയിൽ നിന്ന്​ ഈ കമ്മിറ്റിയിൽ അംഗങ്ങളായിരുന്ന രണ്ടുപേരുടെ കാലാവധി കഴിഞ്ഞെങ്കിലും പുതുക്കി നൽകിയിട്ടില്ല. സാമൂഹിക, ജീവകാരുണ്യരംഗത്ത്​ വളരെ സജീവമാണ്​ ഈ രണ്ടുപേരും. കാലാവധി കഴിഞ്ഞവരുടെ അംഗത്വം പുതുക്കാത്തത്​ മാത്രമല്ല, പുതുതായി ആളുകളെ അതിലേക്ക്​ തെരഞ്ഞെടുക്കുന്നതുമില്ല. വൻതോതിൽ ഇന്ത്യൻ പ്രവാസികൾ തൊഴിലെടുക്കുന്ന അസീർ പ്രവിശ്യയോട്​ ഇന്ത്യൻ മിഷൻ തുടരുന്ന അവഗണനയിൽ സാമൂഹികപ്രവർത്തകർ അസ്വസ്​ഥരാണ്​.

അടുത്തിടെ ഇവിടെ പണി നടക്കുന്ന കെട്ടിടത്തിലെ ലിഫ്​റ്റി​െൻറ കുഴിയിൽ വീണ് മരിച്ച തിരുവനന്തപുരം സ്വദേശിയുടെ മൃതദേഹം ഏ​െറ്റടുക്കാൻ ആരുമില്ലെന്ന് പറഞ്ഞ് നോർക്കയ്ക്ക് പരാതി പോയതും പ്രമുഖ പ്രവാസിമലയാളി ഏറ്റെടുത്ത്​ നാട്ടിലയച്ചതും വലിയ വാർത്തയായിരുന്നു. ജോലിക്കിടയിലെ ഒഴിവ് സമയം കണ്ടെത്തി സാമൂഹികപ്രവർത്തനം നടത്തുന്ന നിരവധി സംഘടനകളുള്ള അബ്ഹയിൽ ഈ വാർത്ത വലിയ ചർച്ചയായിരുന്നു.

ഈ മരണ വിവരം കോൺസുലേറ്റ് ഉദ്യോഗസ്ഥർ ഇവിടത്തെ ചില സാമൂഹിക പ്രവർത്തകരെ അറിയിച്ചിരുന്നു. ഒളിച്ചോട്ടക്കാരൻ (ഹുറൂബ്​) ആയി റിപ്പോർട്ട് ചെയ്യപ്പെട്ടതായതിനാൽ മൃതദേഹം നാട്ടിൽ എത്തിക്കുന്നതിന് സ്പോൺസർ തയാറായിരുന്നില്ല. തുടർന്ന് ഒരു പ്രവാസി സംഘടന മുന്നോട്ട് വന്നെങ്കിലും ഭാരിച്ച പണച്ചെലവ്​ കടമ്പയായി. പണം കണ്ടെത്താൻ വഴികൾ ആരായുന്നത്തിനിടയിലാണ്​ വിഷയം നോർക്കയിലെത്തുന്നത്​.

ഇത്തരം കേസുകളിൽ കോൺസുലേറ്റ് സാമ്പത്തിക സഹായം ചെയ്യുമെങ്കിലും കാലതാമസം നേരിടുന്നതായി പറയുന്നു. മൃതദേഹം നാട്ടിലെത്തിക്കാൻ വരുന്ന ചെലവ് ഇതിന് മുന്നിട്ടിറങ്ങുന്നവർ കണ്ടെത്തി നൽകിയതിന് ശേഷം കോൺസുലേറ്റിനെ സമീപിക്കണമെന്ന നിലവിലെ സ്ഥിതി ഇത്തരം കേസുകൾ ഏറ്റടുക്കുന്നതിൽനിന്ന്​ സാമൂഹിക പ്രവർത്തകരെയും സംഘടനകളെയും പിന്നോട്ട് വലിക്കുകയാണ്​.

കൂടുതൽ സംഘടനാ പ്രതിനിധികൾക്ക് കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫയർ കമ്മിറ്റി മെമ്പർഷിപ്പ്​ നൽകുകയും അവരെ കൂട്ടിയോജിപ്പിച്ച് ഇത്തരം കേസുകൾ എൽപിക്കുകയും സ്പോൺസർ വഹിക്കാത്ത ചെലവ് കോൺസുലേറ്റ് വേഗത്തിൽ നൽകുകയും ചെയ്താൽ ഇതിന് പരിഹാരം കാണാം എന്നാണ് സാമൂഹികപ്രവർത്തകരും സംഘടനകളും മുന്നോട്ട്​ വെക്കുന്ന നിർദേശം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dead bodyAseer
News Summary - Delay in repatriation of bodies of Indians from Aseer
Next Story