ജിദ്ദ എഫ്.സി വൺഡേ സെവൻസ് ഫുട്ബാളിൽ ഡിഫൻസ് ജിദ്ദ ജേതാക്കൾ
text_fieldsജിദ്ദ എഫ്.സി വൺഡേ സെവൻസ് ഫുട്ബാൾ വിജയികളായ ഡിഫൻസ് ജിദ്ദ ടീം ട്രോഫിയുമായി
ജിദ്ദ: ജിദ്ദയിലെ പ്രമുഖരായ 16 ടീമുകളെ പങ്കെടുപ്പിച്ച് നടത്തിയ സെവൻസ് ഫുട്ബാളിൽ ഡിഫൻസ് ജിദ്ദ ജേതാക്കളായി. ജിദ്ദ എഫ്.സി അൽഷബാബ് സ്റ്റേഡിയത്തിൽ നടന്ന ഏകദിന ടൂർണമെന്റിൽ കംഫർട്ട് ട്രാവൽസിന്റെ വിന്നേഴ്സ് പടുകൂറ്റൻ കപ്പും ജിദ്ദ എഫ്.സിയുടെ 1,200 റിയാലുമാണ് ജേതാക്കൾക്ക് സമ്മാനിച്ചത്.
പീജിയോൺ കാർഗോ ജിദ്ദ റണ്ണേഴ്സ് കപ്പും ജിദ്ദ എഫ്.സിയുടെ 800 റിയാലും റണ്ണറപ്പായ ഹറാസാത്ത് പെട്രോൾ സ്റ്റേഷൻ ഖാലിദ് ബിൻ വലിദ് എഫ്.സിക്കും സമ്മാനിച്ചു. കളിയിലെ ബെസ്റ്റ് പ്ലെയറായി ഹാഷിഖിനെ തിരഞ്ഞെടുത്തു. ബെസ്റ്റ് ഗോൾകീപ്പറായി ഡിഫൻസ് ജിദ്ദയുടെ ഷിബിലിയെ തിരഞ്ഞെടുത്തു. ഡിഫെൻഡറായി ഷിഹാബിനെയും തിരഞ്ഞെടുത്തു.
ബെസ്റ്റ് കളിക്കാരന് റോളക്സ് കാർഗൊ സ്പോൺസർ ചെയ്ത കപ്പിന് അസ്ലമിനെയും തിരഞ്ഞെടുത്തു. ഫിയാസ് പാപ്പറ്റ, റിയാസ് വയനാട്, സമീർ ഇസാഖ്, നിഷാബ് വയനാട്, ബിച്ചു, അകൂ തുടങ്ങിയവർ വിജയികൾക്കുള്ള സമ്മാനങ്ങൾ നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

