Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവെറുപ്പിെൻറ...

വെറുപ്പിെൻറ രാഷ്ട്രീയത്തെ തോൽപിക്കുക: പ്രവാസി വെൽഫെയർ

text_fields
bookmark_border
വെറുപ്പിെൻറ രാഷ്ട്രീയത്തെ തോൽപിക്കുക: പ്രവാസി വെൽഫെയർ
cancel

ജുബൈൽ: കേരളത്തിെൻറ മതനിരപേക്ഷ സാമൂഹിക അടിത്തറ സംരക്ഷിക്കാനും വെറുപ്പിെൻറ രാഷ്ട്രീയത്തെ പരാജയപ്പെടുത്താനും യു.ഡി.എഫിനെ വിജയിപ്പിക്കണമെന്ന് പ്രവാസി വെൽഫെയർ ജുബൈൽ റീജനൽ കമ്മിറ്റി അഭ്യർഥിച്ചു. ജാതി-മത ഭേദമെന്യേ മനുഷ്യർ സാഹോദര്യത്തോടെ ഒത്തുചേരുന്ന സാമൂഹിക സംസ്കാരമാണ് കേരളത്തിെൻറ യഥാർഥ മഹത്വം.

എന്നാൽ കഴിഞ്ഞ 10 വർഷത്തെ ഭരണകാലയളവിൽ ഈ അടിത്തറയിൽ ഗൗരവമായ വിള്ളലുകൾ രൂപപ്പെട്ടത് ആശങ്കാജനകമാണെന്ന് കമ്മിറ്റി വിലയിരുത്തി. നിയമസഭ തെരഞ്ഞെടുപ്പിൽ വിദ്വേഷവും ധ്രുവീകരണവും പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയത്തെ ജനാധിപത്യ വോട്ടിെൻറ ശക്തിയാൽ പരാജയപ്പെടുത്തണമെന്ന് വോട്ടർമാരോട് പ്രവാസി വെൽഫെയർ ആഹ്വാനം ചെയ്തു. കേരളത്തിെൻറ മതനിരപേക്ഷ പാരമ്പര്യത്തെ തകർക്കുന്ന സംഘ് പരിവാർ അജണ്ടകൾക്കും, അതിന് വഴിയൊരുക്കുന്ന ഇടതുപക്ഷത്തിെൻറ ‘സോഷ്യൽ എൻജിനീയറിങ്’ സമീപനങ്ങൾക്കും എതിരെ സമൂഹം അതീവ ജാഗ്രത പുലർത്തേണ്ടതുണ്ട്.

കേരളത്തിെൻറ മതനിരപേക്ഷ രാഷ്ട്രീയ ഘടനയെ ദുർബലപ്പെടുത്തുന്നതിനായി എൽ.ഡി.എഫിന് അധികാരത്തുടർച്ച നൽകാനുള്ള സംഘ് പരിവാർ പദ്ധതിയെ പരാജയപ്പെടുത്തുന്നത് ഓരോ ജനാധിപത്യബോധമുള്ള വോട്ടറുടെയും ഉത്തരവാദിത്തമാണ്. പത്തുവർഷത്തെ അധികാരത്തുടർച്ച ഇടതുപക്ഷത്തെ ഭരണപരമായി ദുർബലമാക്കുകയും ജനങ്ങളുടെ യഥാർഥ ആശങ്കകളിൽനിന്ന് അവരെ അകറ്റുകയും ചെയ്തു.

ഈ സാഹചര്യത്തിൽ, കേരളത്തെ വീണ്ടും മതനിരപേക്ഷവും ജനകീയവുമായ രാഷ്ട്രീയധാരയിലേക്ക് നയിക്കാൻ ഒരു ഭരണമാറ്റം അനിവാര്യമാണെന്ന് പ്രവാസി വെൽഫെയർ ചൂണ്ടിക്കാട്ടി. സൗഹൃദ കേരളത്തിെൻറ പുനർനിർമാണത്തിനും മതനിരപേക്ഷ മൂല്യങ്ങളുടെ സംരക്ഷണത്തിനുമായി യു.ഡി.എഫിെൻറ വിജയം ഉറപ്പാക്കണമെന്ന് പ്രവാസി സമൂഹത്തോടും വോട്ടർമാരോടും ജനറൽ സെക്രട്ടറി നിയാസ് നാരകത്ത് അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:newsPravasi WelfareLatest NewsSaudi Arabian News
News Summary - Defeat the politics of hate: Pravasi Welfare
Next Story