നിയോമിൽ മാനുകൾക്ക് കുഞ്ഞുങ്ങൾ പിറന്നു
text_fieldsനിയോമിലെ മാൻകുഞ്ഞുങ്ങൾ
ജിദ്ദ: നിയോമിലെ സംരക്ഷിത വനം മേഖലയിൽ മാനുകൾക്ക് കുഞ്ഞുങ്ങൾ പിറന്നു. വിവിധതരം മൃഗങ്ങളെ സംരക്ഷിച്ചു വളർത്തുന്ന നിയോമിലെ വനമേഖലയിൽ ആദ്യമായാണ് മാനുകൾ പിറക്കുന്നത്. വംശനാശ ഭീഷണിയുള്ള ചില മൃഗങ്ങളും നിയോം വനമേഖലയിലുണ്ട്.
മാനുകളുടെ ആദ്യതലമുറയുടെ ജനനത്തിനാണ് അടുത്തിടെ ആരംഭിച്ച നിയോം സംരക്ഷിത വനം മേഖല സാക്ഷ്യം വഹിച്ചതെന്ന് ദേശീയ വന്യജീവി വികസന കേന്ദ്രം പറഞ്ഞു. സുസ്ഥിരത കൈവരിക്കുന്നതിനും പരിസ്ഥിതി സംരക്ഷിക്കുന്നതിനുമുള്ള നിയോമിന്റെ കാഴ്ചപ്പാടിന്റെ ഭാഗമായാണ് പ്രദേശത്ത് സംരക്ഷിത വനം ഒരുക്കിയിരിക്കുന്നത്.
മേഖലയിലെ വന്യജീവികളെ സംരക്ഷിക്കുന്നതിൽ വലിയ മാതൃകയാണിത്. നിയോം സംരക്ഷിത വനം മേഖല 25,000 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നുണ്ട്. പ്രകൃതിയെയും പാരിസ്ഥിതിക ഘടകങ്ങളെയും സംരക്ഷിക്കാനും വികസിപ്പിക്കാനും ജൈവവൈവിധ്യം വർധിപ്പിക്കാനും നല്ല ആവാസവ്യവസ്ഥ ഒരുക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.അതോടൊപ്പം വംശനാശഭീഷണി നേരിടുന്ന വന്യജീവികളെ വളർത്തുകയെന്നതും അതിന്റെ ലക്ഷ്യങ്ങളിലുൾപ്പെടുമെന്നും ദേശീയ വന്യജീവി വികസന കേന്ദ്രം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

