Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
covid
cancel

സൗദിയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണത്തിൽ കുറവ്

text_fields
bookmark_border
പുതിയ കേസ്: 986, രോഗമുക്തി: 1,076, ആകെ കേസുകൾ: 4,27,370, ആകെ രോഗമുക്തി: 4,10,816, മരണം: 13, ആകെ മരണം: 7,085, ചികിത്സയിൽ: 9,469, ഗുരുതരം: 1,341

ജിദ്ദ: സൗദിയിൽ ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണം കുറയുന്നു. തിങ്കളാഴ്​ച റിപ്പോർട്ട് ചെയ്തത് 986 പുതിയ രോഗികളും രോഗമുക്തരായവരുടെ എണ്ണം 1,076 ഉം ആണ്. ഇതോടെ രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണം 4,27,370 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,10,816ഉം ആയി.

പുതുതായി 13 പേർ മരിച്ചു. ഇതോടെ ആകെ മരണം 7,085 ആയി. രാജ്യത്തെ വിവിധ ആശുപത്രികളിലും മറ്റുമായി 9,469 പേരാണ് ചികിത്സയിലുള്ളത്. ഇവരിൽ 1,341 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്.

രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.66 ശതമാനവുമാണ്. ഏറ്റവും കൂടുതൽ രോഗികളുള്ളത് റിയാദ് പ്രവിശ്യയിലാണ്. എന്നാൽ, റിയാദിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന രോഗികളുടെ എണ്ണത്തിൽ കുറവുണ്ട്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 339, മക്ക 283, കിഴക്കൻ പ്രവിശ്യ 131, അസീർ 52, മദീന 50, ജീസാൻ 37, അൽ ഖസീം 26, തബൂക്ക് 18, ഹാഇൽ 15, അൽബാഹ 11, നജ്റാൻ 11, വടക്കൻ അതിർത്തി മേഖല 8, അൽ ജൗഫ് 5.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Decrease in the number of Kovid patients being treated in Saudi
Next Story