അൽ യാസ്മിൻ സ്കൂളിൽ ഡിബേറ്റ് മത്സരം സംഘടിപ്പിച്ചു
text_fieldsറിയാദിലെ അൽ യാസ്മിൻ സ്കൂളിൽ നടന്ന ഡിബേറ്റ് മത്സരം
റിയാദ്: അൽ യാസ്മിൻ ഇന്റർനാഷനൽ സ്കൂളിൽ ഡിബേറ്റ് മത്സരം സംഘടിപ്പിച്ചു. ഗേൾസ് വിഭാഗം ഇംഗ്ലീഷ് ഡിബേറ്റ് മത്സരം സ്കൂൾ ഓഡിറ്റോറിയത്തിലാണ് നടന്നത്. ഖുർആൻ പാരായണത്തോടെയാണ് പരിപാടി ആരംഭിച്ചു. അസാധാരണ പ്രസംഗ വൈദഗ്ധ്യവും വിമർശനാത്മക വാദവും പ്രകടമായ ഈ പരിപാടിയിൽ ഒമ്പതാം ക്ലാസ് മുതൽ 12ാം ക്ലാസ് വരെയുള്ള കുട്ടികൾ പങ്കെടുത്തിരുന്നു.
ഹൗസ് വൈസ് തലത്തിലായിരുന്നു മത്സരം നടന്നത്.‘വിദ്യാഭ്യാസത്തിന്റെ ഏക ലക്ഷ്യം കരിയർ നിർമാണമാണ്’ എന്നതായിരുന്നു വിഷയം. കോംപ്ലക്സ് മാനേജർ അബ്ദുൽ ഇലാഹ് അൽ മൊയ്നയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.
സീനിയർ വിഭാഗത്തിൽ ഫോർ ദ മോഷനിൽ സഫിറ അംബ്രീൻ, ജസ്വിദ മല്ലിപ്പെടി, ആമിന അമീർ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി. എഗയിൻസ്റ്റ് മോഷനിൽ ഫിൽസ ഫാത്തിമ, ബയാൻ ഫാത്തിമ, ആൻഡ്രിയ ഹാൻസൽ, ഡീമ ഹുസൈൻ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. ബെസ്റ്റ് സ്പീക്കറായി സഫിറ അംബ്രീനെയും പ്രഖ്യാപിച്ചു.ജൂനിയർ വിഭാഗം പ്രസംഗ മത്സരത്തിൽ റിദി, ആലിയ, എമിലിൻ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനം കരസ്ഥമാക്കി.
കോംപ്ലക്സ് മാനേജർ അബ്ദുൽ ഇലാഹ് അൽ മൊയ്ന, എക്സാമിനേഷൻ കൺട്രോളർ ആൻഡ് പ്രിൻസിപ്പൽ ഇൻ ചാർജ് സുബി ഷാഹിർ, ഗേൾസ് സെക്ഷൻ ഹെഡ്മിസ്ട്രസ് നിഖത് അൻജും സൂപ്രണ്ട് റഹീന ലത്തീഫ്, പി.ആർ.ഒ സെയ്നബ്, മുദീറ ഹാദിയ തുടങ്ങിയവർ പങ്കെടുത്തു. ദേശീയഗാനത്തോടെ പരിപാടി സമാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

