മിഡിലീസ്റ്റ് ഇൻറർനാഷനൽ സ്കൂളിൽ ഡിബേറ്റ്, പ്രസംഗ മത്സരങ്ങൾ സംഘടിപ്പിച്ചു
text_fieldsറിയാദ്: മിഡിലീസ്റ്റ് ഇൻറർനാഷനൽ സ്കൂൾ ഗേൾസ് വിഭാഗത്തിൽ സീനിയർ, ജൂനിയർ വിദ്യാർഥികൾക്കായി ഡിബേറ്റ്, പ്രസംഗ മത്സരങ്ങൾ സംഘടിപ്പിച്ചു. സീനിയർ വിഭാഗത്തിൽ ‘ഗ്ലോബൽ ഡെവലപ്മെൻറ് മസ്റ്റ് കം ബിഫോർ എക്സ്പ്ലോറിങ് ദി യൂനിവേഴ്സ്’ എന്ന വിഷയത്തിലായിരുന്നു ഡിബേറ്റ് മത്സരം. വിദ്യാർഥികളുടെ വ്യക്തമായ വാദങ്ങളും മികച്ച അവതരണശൈലിയും ശ്രദ്ധേയമായി. അനുകൂലപക്ഷ വിഭാഗത്തിൽ റൂബി ഹൗസിെൻറ സാഫിറ ഒന്നാം സ്ഥാനവും സഫയർ ഹൗസിെൻറ ജസ്വിദ രണ്ടാം സ്ഥാനവും നേടി. സാഫിറയാണ് മത്സരത്തിലെ മികച്ച പ്രഭാഷകയായി തിരഞ്ഞെടുക്കപ്പെട്ടത്. പ്രതിപക്ഷ വിഭാഗത്തിൽ ടോപസ് ഹൗസിെൻറ ഫിൽസ ഫാത്തിമ ഒന്നാം സ്ഥാനവും സഫയർ ഹൗസിെൻറ അമീന രണ്ടാം സ്ഥാനവും റൂബി ഹൗസിെൻറ ഇഷാ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ജൂനിയർ വിഭാഗത്തിൽ നടന്ന പ്രസംഗ മത്സരത്തിൽ സഫയർ ഹൗസിെൻറ ആലിയ ഒന്നാം സ്ഥാനവും ടോപസ് ഹൗസിെൻറ അതിഫ രണ്ടാം സ്ഥാനവും റൂബി ഹൗസിെൻറ എംലിൻ മൂന്നാം സ്ഥാനവും നേടി. സ്കൂൾ കോംപ്ലക്സ് മാനേജർ അബ്ദുലിലാഹ് അൽ മൗയ്ന വിദ്യാർഥികൾക്ക് പ്രചോദനാത്മകമായ സന്ദേശം നൽകി. വിവിധ വിഭാഗം മേധാവികൾ വേദിയിൽ സന്നിഹിതരായിരുന്നു. അധ്യാപകർ, കോഓഡിനേറ്റർമാർ, ആക്ടിവിറ്റി ഇൻചാർജുമാർ, വിദ്യാർഥികൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

