വഴിക്കടവ് സ്വദേശി ഉറക്കത്തിൽ മരിച്ചു
text_fieldsറിയാദ്: മലപ്പുറം നിലമ്പൂർ വഴിക്കടവ് സ്വദേശി റിയാദിൽ ഉറക്കത്തിൽ മരിച്ചു. കമ്പടക്കല്ല് പള്ളിശ്ശേരി അബൂബക്കറിെൻറ മകൻ ഷംസുദ്ദീനെയാണ് (48) ബത്ഹയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടത്. മുഹമ്മദ് അൽഅഹമ്മദ് ആൻഡ് സൺസ് കമ്പനിയിൽ മാർക്കറ്റിങ് മാനേജരായ ഇദ്ദേഹം വ്യാഴാഴ്ച ഉച്ചകഴിഞ്ഞിട്ടും ജോലിക്കെത്താത്തതിനെ തുടർന്ന് സഹപ്രവർത്തകർ ബത്ഹ പ്രധാന േപാസ്റ്റോഫീസിന് എതിർവശത്തുള്ള താമസസ്ഥലത്ത് വന്ന് നോക്കിയപ്പോഴാണ് കിടക്കയിൽ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണ കാരണം ഹൃദയസ്തംഭനം എന്നാണ് പൊലീസ് രേഖയിലുള്ളത്. മരണ വിവരം അറിഞ്ഞ് ജിദ്ദയിലുള്ള മരുമകൻ സുഫിയാൻ റിയാദിലേക്ക് തിരിച്ചിട്ടുണ്ട്.
ഭാര്യ: റുഖിയ. മക്കൾ: ഫാത്വിമ ഹന്ന, ഫാത്വിമ ഷെറിൻ, അഫ്രീദ. മറ്റൊരു മരുമകൻ ആഷിഫ് നാട്ടിലാണ്. ഷംസുദ്ദീൻ 20 വർഷമായി റിയാദിലുണ്ട്. നാല് മാസം മുമ്പാണ് പുതിയ കമ്പനിയിൽ ചേർന്നത്. അതിന് തൊട്ടുമുമ്പ് നാട്ടിൽ പോയി മടങ്ങിവന്നിരുന്നു. സഹായപ്രവർത്തനങ്ങൾക്ക് റിയാദ് വഴിക്കടവ് അസോസിയേഷൻ പ്രവർത്തകർ രംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
