പ്രവാസി ജീവകാരുണ്യ പ്രവർത്തകൻ മുഹമ്മദലി പടപ്പറമ്പ് നിര്യാതനായി
text_fieldsമലപ്പുറം: പ്രമുഖ പ്രവാസി ജീവകാരുണ്യ പ്രവർത്തകനും പടപ്പറമ്പ് സ്വദേശി ലവ കുഞ്ഞാപ്പയുടെ മകനുമായ മുഹമ്മദലി (നാണി^ -53) നിര്യാതനായി. സൗദിയിലെ ജിദ്ദ ശറഫിയ കേന്ദ്രീകരിച്ച് ദീർഘകാലം സാമൂഹിക സേവനം നടത്തിയ ഇദ്ദേഹം, ഉറ്റവരില്ലാത്ത മൃതദേഹങ്ങൾ നാട്ടിലയക്കുന്നതിനും ജയിലുകളിൽ കഴിയുന്ന ആളുകളുടെ മോചനത്തിനും തെരുവിൽ അലയുന്നവർക്ക് സാന്ത്വനമായും രംഗത്തുണ്ടായിരുന്നു. ഇദ്ദേഹത്തിെൻറ സേവനങ്ങൾ പരിഗണിച്ച് യു.എ.ഇയിൽ മീഡിയവൺ സംഘടിപ്പിച്ച ചടങ്ങിൽ ആദരിച്ചിരുന്നു. നാട്ടിലും ജീവകാരുണ്യ-സാമൂഹിക- സേവന രംഗത്ത് പ്രവർത്തിച്ചിരുന്നു. ഭാര്യ: ആസ്യ. മാതാവ്: ഫാത്തിമ. മകൾ: സൈഫുന്നീസ. സഹോദരിമാർ: ഫൗസിയ, ഉമ്മുഹബീബ. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് പടപ്പറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
