ഹൃദയാഘാതം; അൽബാഹയിൽ മലയാളി യുവാവ്​ മരിച്ചു

10:43 AM
07/12/2017
മുഹമ്മദ് ഷാനവാസ്
ജിദ്ദ: മലപ്പുറം സ്വദേശി അൽബാഹയിൽ ഹൃദയാഘാതത്തെ തുടർന്ന്​ മരിച്ചു. പെരിന്തൽമണ്ണ വെട്ടത്തൂർ പഞ്ചായത്തിൽ തേലക്കാട് സ്വദേശി മുഹമ്മദ് ഷാനവാസ് (39) ആണ്​ മരിച്ചത്​. നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നവോദയ അൽ ബാഹ യൂണിറ്റ് സെക്രട്ടറിയും പൊതു പ്രവർത്തകനുമാണ്​. പിതാവ്: പരേതനായ മുഹമ്മദ്. മാതാവ്: സൈനബ, ഭാര്യ: സഫ്്വാനത്ത്. മകൾ: മറിയ. സഹോദരങ്ങൾ: അബ്്ദുല്ലകുട്ടി, റിയാസ്, ഫാത്തിമ, ആമിന, മറിയ. മരണത്തിൽ ജിദ്ദ നവോദയ അനുശോചനം രേഖപ്പെടുത്തി.
COMMENTS