ഹഷീഷ് കടത്തിയ പ്രതികൾക്ക് വധശിക്ഷ
text_fieldsഅബഹ: രാജ്യത്തേക്ക് നിയമവിരുദ്ധമായി ഹഷീഷ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ ഇബ്രാഹിം ആദം മുഹമ്മദ് ഹസൻ, ഹംസ മുഹമ്മദ് അബ്ദു ഈബ്രോ എന്നിവരുടെ വധശിക്ഷ അസീർ പ്രവിശ്യയിൽ നടപ്പാക്കി.
പ്രതികൾ മയക്കുമരുന്ന് കടത്തിയതിനൊപ്പം തന്നെ, ഈ മയക്കുമരുന്നിന്റെ ഉറവിടം, സൗദിയിൽ ആർക്കാണ് എത്തിച്ചു നൽകേണ്ടിയിരുന്നത് തുടങ്ങിയ വിവരങ്ങൾ ബോധപൂർവം മറച്ചുവെച്ചതായും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
രാജ്യത്ത് ക്രമസമാധാനവും നീതിയും ഉറപ്പാക്കാനും പൊതുജനങ്ങളുടെ ജീവനും സുരക്ഷക്കും ഭീഷണിയാകുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനും സൗദി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. നിരപരാധികളുടെ ജീവനെടുക്കുന്നവർക്കും ജനങ്ങളുടെ സുരക്ഷ തകർക്കാൻ ശ്രമിക്കുന്നവർക്കും ഇസ്ലാമിക ശരീഅത്ത് നിയമപ്രകാരമുള്ള കടുത്ത ശിക്ഷാ നടപടികൾ തന്നെ നേരിടേണ്ടിവരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

