എലിസബത്ത് രാജ്ഞിയുടെ വിയോഗം: സൽമാൻ രാജാവും കിരീടാവകാശിയും അനുശോചിച്ചു
text_fieldsഎലിസബത്ത് രാജ്ഞി
ജിദ്ദ: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തിൽ സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും അനുശോചനം അറിയിച്ചു. ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമനെയാണ് സൽമാൻ രാജാവും കിരീടാവകാശിയും അനുശോചനം അറിയിച്ചത്. എലിസബത്ത് രാജ്ഞിയുടെ മരണവാർത്ത വളരെ ദുഃഖത്തോടെയാണ് അറിയുന്നതെന്നും ചരിത്രത്തിൽ ഇടംനേടുന്ന നേതൃപാടവത്തിന്റെ ഉദാഹരണമായിരുന്നു രാജ്ഞിയെന്നും സൽമാൻ രാജാവ് സന്ദേശത്തിൽ പറഞ്ഞു. രണ്ട് സുഹൃദ് രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിൽ എലിസബത്ത് രാജ്ഞിയുടെ ശ്രമങ്ങളെ അഭിനന്ദനത്തോടെ അനുസ്മരിക്കുന്നു.
രാജകുടുംബത്തിനും ബ്രിട്ടനിലെയും വടക്കൻ അയർലൻഡിലെയും ആളുകൾക്കും അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും സൽമാൻ രാജാവ് അനുശോചന സന്ദേശത്തിൽ പറഞ്ഞു. ബ്രിട്ടന്റെയും വടക്കൻ അയർലൻഡിന്റെയും രാജ്ഞി എലിസബത്ത് രാജ്ഞിയുടെ മരണവാർത്തയിൽ ദുഃഖിക്കുന്നുവെന്ന് കിരീടാവകാശി അനുശോചന സന്ദേശത്തിൽ പറഞ്ഞു. രാജ്യസേവനത്തിൽ ജീവൻ നൽകിയ മഹതിയാണ്. ജ്ഞാനത്തിന്റെയും സ്നേഹത്തിന്റെയും സമാധാനത്തിന്റെയും മാതൃകയായിരുന്നു. ലോകം അതിന്റെ യാത്രയിലുടനീളം എലിസബത്ത് രാജ്ഞി നടത്തിയ മഹത്തായ സ്വാധീനവും പ്രവർത്തനങ്ങളും ഓർക്കും. രാജകുടുംബത്തിനും ബ്രിട്ടനിലെയും വടക്കൻ അയർലൻഡിലെയും ജനങ്ങൾക്കും എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നുവെന്നും കിരീടാവകാശി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

