Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇറാൻ പ്രസിഡന്റിന്റെയും...

ഇറാൻ പ്രസിഡന്റിന്റെയും സഹയാത്രികരുടെയും മരണം; സൽമാൻ രാജാവും കിരീടാവകാശിയും അനുശോചിച്ചു

text_fields
bookmark_border
Iran president death
cancel

ജിദ്ദ: ഇറാൻ പ്രസിഡൻറ് ഡോ. ഇബ്രാഹിം റഈസിയുടെയും സഹയാത്രികരു​ടെയും അപകട മരണത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവും കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാനും അനുശോചനം രേഖപ്പെടുത്തി. ഇറാൻ പ്രസിഡൻറ്​ ഡോ. ഇബ്രാഹിം റഈസിയുടെയും സഹയാത്രികരുടെയും നിര്യാണത്തിൽ അഗാതമായ ദുഖവും അനുശോചനവും അറിയിക്കുന്നുവെന്ന്​ എക്സിക്യൂട്ടീവ് അതോറിറ്റിയുടെ ആക്ടിങ്​ മേധാവിയും ഇടക്കാല പ്രസിഡൻറുമായ മുഹമ്മദ് മുഖ്ബറിന് അയച്ച അനുശോചന സന്ദേശത്തിൽ സൽമാൻ രാജാവും കിരീടാവകാശിയും പറഞ്ഞു.

ഇറാൻ പ്രസിഡൻറ്​ ഡോ. ഇബ്രാഹിം റഈസിയുടെയും സഹയാത്രികരുടെയും മരണവാർത്ത ഞങ്ങൾ അറിഞ്ഞു. ദൈവം അവരോട് കരുണ കാണിക്കട്ടെ. നിങ്ങളെയും ഇറാനിലെ സഹോദരങ്ങളെയും ഞങ്ങളുടെ അഗാധമായ അനുശോചനവും ആത്മാർത്ഥമായ ദുഖവും അറിയിക്കുന്നു. അവർക്ക്​ കാരുണ്യവും പാപമോചനവും ചൊരിയാനും വിശാലമായ സ്വർഗത്തോപ്പിൽ അവരെ വസിപ്പിക്കാനും ഞങ്ങൾ ദൈവത്തോട്​ പ്രാർഥിക്കുന്നുവെന്നും അയച്ച അനുശോചന സന്ദേശത്തിൽ സൽമാൻ രാജാവും കിരീടാവകാശിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Iran presidentEbrahim RaisiSaudi Arabia
News Summary - Death of Iran's President and Companions; King Salman and the Crown Prince expressed their condolences
Next Story