ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെ മരണം: പ്രവാസി വെൽഫെയർ അനുശോചിച്ചു
text_fieldsദമ്മാം: ഇന്റര്നാഷനല് ഇന്ത്യന് സ്കൂള് വിദ്യാർഥികളും ഹൈദരാബാദ് സ്വദേശികളുമായ ഇബ്രാഹിം അസ്ഹര് (16), ഹസന് റിയാസ് (18) എന്നിവരുടെ അപകടമരണത്തിൽ പ്രവാസി വെൽഫെയർ ഈസ്റ്റേൺ പ്രൊവിൻസ് കമ്മിറ്റി അനുശോചനം അറിയിച്ചു. കാര് നിയന്ത്രണം വിട്ട് റോഡരികിലെ ഈന്തപ്പന മരത്തിലേക്ക് ഇടിച്ചുകയറി ഉണ്ടായ അപകടത്തില് പരിക്കേറ്റ് ആശുപത്രിയില് കഴിയുന്ന വിദ്യാര്ഥിക്ക് പ്രാര്ഥനയോടെ കാത്തിരിക്കയാണ് പ്രവാസി സമൂഹം.
വിദ്യാർഥികളുടെ കുടുംബത്തിനും അധ്യാപകർക്കും വിദ്യാർഥികൾക്കുമുണ്ടായ ദുഃഖത്തിൽ പങ്കു ചേരുന്നതായി പ്രവാസി ഈസ്റ്റേൺ പ്രൊവിൻസ് പ്രസിഡന്റ് ഷബീർ ചാത്തമംഗലം, ജനറൽ സെക്രട്ടറി സുനില സലീം എന്നിവരും അനുശോചന കുറിപ്പിൽ പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

