സൗദിയിൽ മലയാളി വാഹനത്തിൽ തൂങ്ങിമരിച്ച നിലയിൽ
text_fieldsശരത്
ബുറൈദ: മലയാളിയെ വാഹനത്തിൽ തൂങ്ങിമരിച്ച നിലയിൽ സൗദിയിൽ കണ്ടെത്തി. കൊല്ലം കുഴിമതിക്കാട് സ്വദേശിയും പഴങ്ങാല പെപ്പിലംവിള ശശിധരൻ-രമണി ദമ്പതികളുടെ മകനുമായ ശരത്തിനെയാണ് (29) ദമ്മാം -ഹഫർ അൽബാത്വിൻ റോഡിലെ കിബ്ബ എന്ന സ്ഥലത്ത് ട്രെയിലർ ലോറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ര
ണ്ടു വർഷമായി ശരത് സൗദിയിലെ അൽഹനൂഫ് ഫർഹാൻ അൽദോസരി എന്ന കമ്പനിയിൽ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഇതുവരെ നാട്ടിൽ പോയിട്ടില്ല.അവിവാഹിതനാണ്. ഏക സഹോദരി ശരണ്യ. ശരത്തിനെ അലട്ടിയിരുന്ന എന്തെങ്കിലും മാനസിക പ്രശ്നങ്ങളോ മറ്റോ ഉള്ളതായി അറിയില്ലെന്നും മെഡിക്കൽ റിപ്പോർട്ട് വന്നതിനുശേഷം മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിന് ശ്രമംനടത്തുമെന്നും ബന്ധുക്കൾ പറഞ്ഞു. മൃതദേഹം ബുറൈദ സെൻട്രൽ ആശുപത്രി മോർച്ചറിയിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.