Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightതമിഴ്​നാട്​ സ്വദേശി...

തമിഴ്​നാട്​ സ്വദേശി വാഹനാപകടത്തിൽ മരിച്ചു

text_fields
bookmark_border
തമിഴ്​നാട്​ സ്വദേശി വാഹനാപകടത്തിൽ മരിച്ചു
cancel
റിയാദ്​: റോഡ്​ മുറിച്ചുകടക്കു​േമ്പാൾ വാഹനമിടിച്ച്​ പരിക്കേറ്റ്​ ആശുപത്രിയിലായിരുന്ന തമിഴ്​നാട്ടുകാരൻ മരി ച്ചു. 230 കി​േലാമീറ്ററകലെ ദവാദ്​മി ജനറൽ ആശുപ​ത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ബുധനാഴ്​ച രാവിലെയാണ്​ പേരാമ്പല്ലൂർ ജില്ല ഉദയാർപാളയം എല്ലായൂർ എലമംഗലം സ്വദേശി മണികണ്​ഠൻ (34) മരിച്ചത്​. തിങ്കളാഴ്​ച രാത്രിയാണ്​ അപകടത്തിൽ പെട്ടത്​. രാത്രി എ​േട്ടാടെ ബക്കാലയിൽ നിന്ന്​ സാധനം വാങ്ങി റോഡ്​ മുറിച്ചുകടക്കു​േമ്പാൾ സ്വദേശിയുടെ കാർ ഇടിച്ച്​ തെറിച്ചുവീണു റോഡിൽ തലയിടിച്ചാണ്​ പരിക്കേറ്റത്​. പൊലീസ് ഉടൻ​ ദവാദ്​മി ജനറൽ ആശുപത്രിയിൽ എത്തിച്ചു. ബുധനാഴ്​ച രാവിലെ 8.45ഒാടെയാണ്​​ മരണം സംഭവിച്ചത്​. എട്ട്​ വർഷമായി ദവാദ്​മിയിലുള്ള മണികണ്​ഠൻ ആട്ടിടയനാണ്​. കഴിഞ്ഞ നവംബറിലാണ്​ നാട്ടിൽനിന്ന്​ അവധി കഴിഞ്ഞ്​ വന്നത്​. ഭാര്യ പളനിയമ്മാൾ ആറുമാസം ഗർഭിണിയാണ്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudiDeath Newssaudi news
News Summary - death news saudi-saudi-saudi news
Next Story