Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightറി​യാ​ദി​ൽ മ​ലി​ന​ജ​ല​...

റി​യാ​ദി​ൽ മ​ലി​ന​ജ​ല​ ടാ​ങ്കി​ൽ ശ്വാ​സം മു​ട്ടി അ​ഞ്ചു​പേ​ർ​ മ​രി​ച്ചു

text_fields
bookmark_border
റി​യാ​ദി​ൽ മ​ലി​ന​ജ​ല​ ടാ​ങ്കി​ൽ ശ്വാ​സം മു​ട്ടി അ​ഞ്ചു​പേ​ർ​ മ​രി​ച്ചു
cancel
റി​യാ​ദ്: മ​ലി​ന​ജ​ല ടാ​ങ്കി​ൽ ശ്വാ​സം മു​ട്ടി അ​ഞ്ചു​പേ​ർ മ​രി​ച്ചു. റി​യാ​ദ്​- മ​ൻ​ഫു​അ ജി​ല്ല​യി​ലാ​ണ്​ സം​ഭ​വം. ര​ണ്ടു സൗ​ദി പൗ​ര​ന്മാ​രും ര​ണ്ടു യ​മ​നി​ക​ളും ഈ​ജി​പ്തു​കാ​ര​നു​മാ​ണ് മ​രി​ച്ച​ത്. കെ​ട്ടി​ട​ത്തി​ലെ മ​ലി​ന​ജ​ല ടാ​ങ്കി​​െൻറ മാ​ൻ​ഹോ​ള്‍ ഹൈ​ഡ്രോ​ഫ്​​ളോ​റി​ക് ആ​സി​ഡ് ഉ​പ​യോ​ഗി​ച്ച് വൃ​ത്തി​യാ​ക്കു​ന്ന​തി​ന് ശ്ര​മി​ച്ച ഈ​ജി​പ്തു​കാ​ര​നാ​ണ് ആ​ദ്യം അ​പ​ക​ട​ത്തി​ല്‍ പെ​ട്ട​ത്. ടാ​ങ്കി​ല്‍ ഇ​റ​ങ്ങി​യ ഈ​ജി​പ്തു​കാ​ര​ന് ശ്വാ​സ​ത​ട​സ്സം നേ​രി​ട്ടു. ഇ​തോ​ടെ ഇ​യാ​ളെ ര​ക്ഷി​ക്കു​ന്ന​തി​ന് ശ്ര​മി​ച്ച് ടാ​ങ്കി​ല്‍ ഇ​റ​ങ്ങി​യ യ​മ​നി​യും ശ്വാ​സം​മു​ട്ടി കു​ഴ​ഞ്ഞു​വീ​ണു. പി​ന്നാ​ലെ ഇ​രു​വ​രെ​യും ര​ക്ഷി​ക്കു​ന്ന​തി​ന് ശ്ര​മി​ച്ച മ​റ്റൊ​രു യ​മ​നി​യും ടാ​ങ്കി​ല്‍ കു​ടു​ങ്ങി. അ​പ​ക​ട​സ​മ​യ​ത്ത് യാ​ദൃ​ച്ഛി​ക​മാ​യി ഇ​തി​ലൂ​ടെ ക​ട​ന്നു​പോ​യ സൗ​ദി പൗ​ര​ന്‍ വി​വ​ര​മ​റി​ഞ്ഞ് ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ശ്ര​മി​ക്കു​ക​യും ടാ​ങ്കി​ല്‍ കു​ഴ​ഞ്ഞു​വീ​ഴു​ക​യു​മാ​യി​രു​ന്നു. അ​പ​ക​ട​ത്തെ കു​റി​ച്ച് വി​വ​രം ല​ഭി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് ഇ​റ​ങ്ങി​യ സി​വി​ല്‍ ഡി​ഫ​ൻ​സ്​ ഉ​ദ്യോ​ഗ​സ്ഥ​രി​ല്‍ ഒ​രാ​ളും ടാ​ങ്കി​ന​ക​ത്ത് ശ്വാ​സം​മു​ട്ടി കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. അ​ഞ്ചു​പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ പി​ന്നീ​ട് സി​വി​ല്‍ ഡി​ഫ​ൻ​സ്​ അ​ധി​കൃ​ത​ര്‍ പു​റ​ത്തെ​ടു​ത്ത് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudideath newsgulf newsRiyadh
News Summary - death news-riyad-saudi-gulf news
Next Story