രാജസ്ഥാൻ സ്വദേശിയുടെ മൃതദേഹം നാട്ടിൽ കൊണ്ടുപോയി
text_fieldsരാജേന്ദ്ര സിങ്
റിയാദ്: ഹൃദയാഘാതം മൂലം മരിച്ച രാജസ്ഥാൻ സ്വദേശിയുടെ മൃതദേഹം മലയാളികളുടെ സഹായത്തോടെ നാട്ടിലെത്തിച്ചു. റിയാദിലെ ശുമൈസി ആശുപത്രിയിൽ മരിച്ച ജയ്പുർ സ്വദേശി രാജേന്ദ്ര സിങ്ങിെൻറ (44) മൃതദേഹം എയർ ഇന്ത്യ വിമാനത്തിലാണ് കൊണ്ടുപോയത്.
തിങ്കളാഴ്ച ഡൽഹി വിമാനത്താവളത്തിൽനിന്ന് ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിക്കും. പിതാവ്: ബിർമ റാം, മാതാവ്: ചന്ദരി ദേവി. ഭാര്യ: മോഹിനി ദേവി. മൃതദേഹം നാട്ടിൽകൊണ്ടുപോകുന്നതിന് റിയാദ് മലപ്പുറം ജില്ല കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ഇസ്ഹാഖ് താനൂർ, യൂനുസ് കൈതക്കോടൻ, ജാഫർ ഹുദവി എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂർത്തീകരിച്ചു.

