കോവിഡ്: കോട്ടയം സ്വദേശി ഖഫ്ജിയിൽ മരിച്ചു
text_fieldsകെ.എസ്. റെജിമോൻ
ജുബൈൽ: കോവിഡ് ബാധിച്ച് കോട്ടയം സ്വദേശി ഖഫ്ജിയിൽ മരിച്ചു. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസർ ആയിരുന്ന കോട്ടയം അമയന്നൂർ കടപ്പനം തൊടുകയിൽ വീട്ടിൽ ശ്രീധരെൻറ മകൻ കെ.എസ്. റെജിമോൻ (54) ആണ് മരിച്ചത്.
ഖഫ്ജിയിൽ കമ്പനി ഏറ്റെടുത്ത പദ്ധതിയിൽ ജോലിചെയ്തു വരുകയായിരുന്നു. ഏതാനും ആഴ്ചമുമ്പ് പനി ബാധിച്ച് ഖഫ്ജിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മൂന്നു ദിവസങ്ങൾക്കുശേഷം പനിയും ശ്വാസതടസ്സവും കലശലാവുകയും അതേ ആശുപത്രിയിൽ തന്നെ പ്രവേശിപ്പിക്കുകയും ചെയ്തു.
പിന്നീട് തീവ്രപരിചരണ വിഭാഗത്തിൽ വെൻറിലേറ്ററിലേക്ക് മാറ്റി. ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്. 13 വർഷമായി സൗദിയിൽ ജോലി ചെയ്യുന്നു.10 വർഷത്തോളം ജുബൈലിൽ ഉണ്ടായിരുന്ന റെജിമോന് വലിയൊരു സുഹൃദ്വലയം ഇവിടെയുണ്ട്. എട്ടുമാസം മുമ്പാണ് നാട്ടിൽ പോയി വന്നത്. മാതാവ്: വിലാസിനി. ഭാര്യ: സുലഭ. മക്കൾ: അശ്വിൻ, ഗോപിക.

