Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jun 2019 1:32 AM IST Updated On
date_range 30 Jun 2019 1:32 AM ISTഖത്വീഫിൽ അന്തരിച്ച വാസുദേവൻെറ മൃതദേഹം നാട്ടിൽ സംസ്കരിച്ചു
text_fieldsbookmark_border
camera_alt?????????: ??????? ????????? ??????????? (???)
ദമ്മാം: ദമ്മാമിൽ താമസസ്ഥലത്ത് കുഴഞ്ഞു വീണ് ഖത്വീഫിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്നതിനിടെ മരിച്ച മലപ്പുറം അരീക്കോട് ഊർങ്ങാട്ടിരി സ്വദേശി വാസുദേവെൻറ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു. കരിപ്പൂരിലെത്തിയ മൃതദേഹം ബന്ധുക്കളും എസ്.ഡി.പി.ഐ ഭാരവാഹികളും ഏറ്റുവാങ്ങി. അരീക്കോട് തെരട്ടമ്മലിലുള്ള തറവാട്ട് വീട്ടിലെ പൊതുദർശനത്തിന് ശേഷം നാല് മണിയോടെ പൊതുശ്മശാനത്തിൽ സംസ്കരിച്ചു. ഏപ്രിൽ ആറിനാണ് ദമ്മാം ഖത്തീഫിലെ താമസ സ്ഥലത്ത് കുഴഞ്ഞുവീണത്. തൊട്ടടുത്തുള്ള ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരിച്ചത്. മകൾ അശ്വനിയുടെ വിവാഹ നിശ്ചയത്തിന് നാട്ടിലെത്താൻ കഴിയാതിരുന്നതിൽ വാസുദേവൻ അസ്വസ്ഥനായിരുന്നു. അന്ന് രാത്രിയാണ് മുറിയിൽ കുഴഞ്ഞുവീണത്. ദീർഘകാലമായി ഖത്തീഫിൽ പ്ലംബറായി ജോലി ചെയ്യുന്ന അദ്ദേഹം ഒന്നര വർഷം മുമ്പ് സ്പോൺസർഷിപ്പ് മാറിയിരുന്നു. എന്നാൽ പുതിയ സ്ഥാപനം നിയമക്കുരുക്കിലാവുകയും വാസുദേവന് ഇഖാമ പുതുക്കാനോ നാട്ടിൽ പോകാനോ കഴിയാതെ വരികയും ചെയ്തു. ആരോഗ്യ ഇൻഷുറൻസ് കാലാവധി തീർന്നിരുന്നതിനാൽ സ്വകാര്യ ആശുപത്രിയിൽ ഭീമമായ സംഖ്യയുടെ ബിൽ അടക്കാൻ ബാക്കിയാവുകയും ചെയ്തു. ഇന്ത്യൻ സോഷ്യൽ ഫോറം ഭാരവാഹികൾ ഇടപെട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റാൻ ശ്രമിച്ചെങ്കിലും സ്പോൺസറുടെ നിസഹകരണവും രേഖകൾ അഭാവവും തടസമായി. ഇതിനിടയിൽ സ്പോൺസർ വാസുദേവനെ ഹുറൂബാക്കുകയും ചെയ്തിരുന്നു. വിദഗ്ധ ചികിത്സക്ക് ഇന്ത്യൻ എംബസിയുടെ സഹകരണത്തോടെ നാട്ടിൽ കൊണ്ടുപോകാൻ ശ്രമം നടക്കുന്നതിനിടെ മരണം സംഭവിക്കുകയും ചെയ്തു. വൻതുകയുടെ ആശുപത്രി ബിൽ അടക്കാതെ മൃതദേഹം വിട്ടുനൽകില്ലെന്ന് സ്വകാര്യ ആശുപത്രി അധികൃതർ നിലപാടെടുത്തത് മൂലം മരിച്ചിട്ടും നാട്ടിൽ എത്തിക്കാനാവാത്ത അവസ്ഥയുമുണ്ടായി. സോഷ്യൽ ഫോറം ഭാരവാഹികൾ സൗദിയിലെ തൊഴിൽ -ആരോഗ്യ വിഭാഗം അധികാരികളെ സമീപിച്ച് നടത്തിയ ശ്രമങ്ങൾക്കൊടുവിൽ മൃതദേഹം വിട്ട് നൽകാൻ ആശുപത്രി അധികൃതർ തയാറായി. ഫോറം ഖത്വീഫ് ബ്ലോക്ക് പ്രസിഡൻറ് ഷാഫി വെട്ടം, ഷാജഹാൻ കൊടുങ്ങല്ലൂർ, റഹീസ് കടവിൽ, സിറാജുദ്ദീൻ ശാന്തിനഗർ, നമിർ ചെറുവാടി, അബ്ദുസ്സലാം, അലി മാങ്ങാട്ടൂർ, വാസുദേവെൻറ സഹോദരൻ സുരേന്ദ്രൻ എന്നിവർ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി. വാസുദേവെൻറ സുഹൃത്തും സഹപ്രവർത്തകനുമായ സുജിത് കൃഷ്ണൻ മൃതദേഹത്തെ അനുഗമിച്ചു. ഗിരിജയാണ് വാസുദേവെൻറ ഭാര്യ. അശ്വനി, അശ്വിൻ എന്നിവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
